മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും അതേസമയം തലവേദനയുണ്ടാക്കുന്നതുമായ വസ്തുവാണ് കൂര്‍ക്ക. കൂര്‍ക്ക ഇഷ്ടപ്പെടുന്നവര്‍ പോലും അത് വാങ്ങി കറിവെയ്ക്കാന്‍ മടിക്കുന്നതിന് കാരണം തൊലി കളയുക എന്നതിലെ ബുദ്ധിമുട്ട് ഓര്‍ത്താണ്. അതിനൊരു പരിഹാരവുമായി രംഗത്ത് വന്നിരിക്കുകയാണ് കേരള കാര്‍ഷിക സര്‍വകലാശാല. മൂന്ന് മിനിറ്റുകളില്‍ ഒരു കിലോയോളം കൂര്‍ക്കയുടെ തൊലി കളയുന്ന വീടുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഉപകരണത്തിന് സര്‍വകലാശാല പേറ്റന്റ് നേടി. സര്‍വകലാശാലയുടെ കീഴിലുള്ള തവന്നൂരിലെ കേളപ്പജി കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ ഫാക്കല്‍റ്റി ഡീന്‍ (അഗ്രി. എഞ്ചിനീയറിംഗ്) ഡോ. ജയന്‍ പി ആറും കേരള കാര്‍ഷിക സര്‍വകലാശാല റിട്ടയേര്‍ഡ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് ഡോ. ടി ആര്‍ ഗോപാലകൃഷ്ണന്‍ എന്നിവരാണ് യന്ത്രം വികസിപ്പിച്ചത്.

കേരളത്തിലെ പല വീടുകളിലും നേരിടുന്ന ഒരു പ്രശ്‌നമാണ് ഈ കൂര്‍ക്ക വൃത്തിയാക്കല്‍. അതിനൊരു പരിഹാരം കാണണമെന്ന ആശയത്തില്‍ നിന്നാണ് ഈ യന്ത്രം വികസിപ്പിച്ചെടുത്തതെന്ന് ഡോ. ജയന്‍ പി ആര്‍ പറഞ്ഞു. സാധാരണക്കാരായ വീട്ടമ്മമാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയുള്ള യന്ത്രം വികസിപ്പിക്കാനുള്ള ആശയം അന്ന് സര്‍വീസില്‍ ഉണ്ടായിരുന്ന ഗോപാലകൃഷ്ണന്‍ സാറുമായി സംസാരിച്ചതാണ് രൂപകല്‍പ്പന നടത്തിയത്. 2015 ലാണ് ഞങ്ങള്‍ ഈ യന്ത്രം വികസിപ്പിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.

Dr. jayan PR
Dean (Agricultural Engineering),
Kelappaji College of Agricultural Engineering & Technology, Tavanur

വീടുകളില്‍ ഉപയോഗിക്കാവുന്ന ഒരു മോഡലും കുറച്ചു കൂടി വലുതും വാണിജ്യപരമായി ഉപയോഗിക്കാവുന്നതുമായ മറ്റൊരു മോഡലുമാണ് ഈ യന്ത്രത്തിനുള്ളതെന്ന് അദ്ദേഹം പറഞ്ഞു. അടുക്കളകളില്‍ മാവ് അരയ്ക്കുന്ന വെറ്റ് ഗ്രൈന്‍ഡറുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ലളിതമായ മോഡലാണ് ആദ്യത്തേത്. വീട്ടാവശ്യങ്ങള്‍ക്കായുള്ള കൂര്‍ക്ക അതുപയോഗിച്ച് തൊലി കളഞ്ഞ് ഉപയോഗിക്കാന്‍ സാധിക്കും. സുരക്ഷിതമായ ഫുഡ് ഗ്രേഡ് സ്റ്റൈന്‍ലെസ്സ് സ്റ്റീല്‍ ഉപയോഗിച്ചാണ് യന്ത്രം നിര്‍മിച്ചിരിക്കുന്നത്. വ്യാവസായികമായി ഉപയോഗിക്കാന്‍ സാധിക്കുന്ന രണ്ടാമത്തെ യന്ത്രത്തില്‍ പത്ത് കിലോയോളം കൂര്‍ക്കയുടെ തൊലി കളയാന്‍ സാധിക്കും

Dr. TR Gopalakrishnan
Retd. Director of Research
Kerala Agricultural University
യന്ത്രത്തിന്റെ പേറ്റന്റ് കേരള കാര്‍ഷിക സര്‍വകലാശാലക്ക് ലഭിച്ചിട്ടുണ്ട്. ഉപകരണം വിപണിയിലെത്തിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികള്‍ക്ക് കാര്‍ഷിക സര്‍വലാശാലയുമായി ഒരു മെമ്മോറാണ്ടം ഒപ്പിടാം. അയ്യായിരം രൂപയാണ് ഇതിന്റെ ടെക്‌നോളജി ട്രാന്‍സ്ഫര്‍ ഫീസായി യൂണിവേഴ്‌സിറ്റി നിചയിച്ചിട്ടുള്ളത്. ഈ ലൈസന്‍സ് ലഭിക്കുന്നവര്‍ക്ക് യന്ത്രം വ്യാവസായിക അടിസ്ഥാനത്തില്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നും ഡോ. ജയന്‍ പി ആര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…