കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന് അനില്‍ ആന്റണിയെ അണ്‍ഫോളോ ചെയ്യണമെന്ന് ടി.സിദ്ദിഖ് എംഎല്‍എ. ട്വിറ്ററിലൂടെയാണ് ടി സിദ്ദിഖ് നേതാക്കളോട് അനില്‍ ആന്റണിയെ അണ്‍ഫോളോ ചെയ്യണമെന്ന് ആവശ്യപ്പെട്ടത്. ഞാന്‍ അണ്‍ഫോളോ ചെയ്തു, നേതാക്കന്‍മാരും പാര്‍ട്ടിപ്രവര്‍ത്തകരും ട്വിറ്ററില്‍ ‘അണ്‍ഫോളോ’ ചെയ്യണമെന്ന് ടി.സിദ്ദിഖ് എം.എല്‍.എ ട്വീറ്റ് ചെയ്തു.എന്നാല്‍ ഇതിന് മറുപടിയുമായി അനില്‍ കെ ആന്റണി രംഗത്തെത്തി. ‘ടിപ്പിക്കല്‍ കോണ്‍ഗ്രസുകാരനെന്നാണ്’ സിദ്ദിഖിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് അനില്‍ കുറിച്ചത്.യഥാര്‍ഥ്യങ്ങളില്‍ നിന്നും വ്യതിചലിച്ചതാണ് കേരളത്തില്‍ കോണ്‍ഗ്രസിന്റെ തളര്‍ച്ചക്ക് കാരണമെന്ന് അനില്‍ ആരോപിച്ചു.”ആളുകള്‍ പങ്കിടുന്ന വ്യത്യസ്തമായ ആശയങ്ങളുടെയും വിവരങ്ങളുടെയും ആധികാരികത ഉറപ്പാക്കാന്‍ ജനങ്ങള്‍ ആശ്രയിക്കുന്നത് ട്വിറ്ററിനെയാണ്. കൃത്യമായ അഭിപ്രായമുണ്ടാക്കാന്‍ ഇതു സഹായിക്കും. വ്യത്യസ്ത കാഴ്ചകളുള്ള എല്ലാവരെയും നിങ്ങള്‍ പിന്തുടരുന്നത് ഒഴിവാക്കുകയും സമാന കാഴ്ചകളുള്ള എല്ലാവരേയും ശ്രദ്ധിക്കുന്നത് തുടരുകയും ചെയ്യുമ്പോള്‍ യഥാര്‍ഥ്യത്തില്‍ നിന്നും നിങ്ങള്‍ അകന്നുപോവുകയല്ലേ?” അനില്‍ ട്വിറ്ററില്‍ മറുപടി നല്‍കി.
എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്
എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന…