മക്കള്‍ സ്വത്തല്ലെന്നും മാതാപിതാക്കള്‍ക്ക് അവരുടെ കാര്യത്തില്‍ പൂര്‍ണമായും അവകാശമില്ലെന്നും ബോംബെ ഹൈക്കോടതി.ജസ്റ്റിസ് ആര്‍.ഡി ധനുക, ഗൗരി ഗോഡ്സെ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക വിധി. കുട്ടികളുടെ ക്ഷേമത്തില്‍ മാതാപിതാക്കള്‍ക്ക് നിയമപരമായ അവകാശങ്ങളില്ലെന്നും കോടതി നിരീക്ഷിച്ചു.രണ്ട് ഇടക്കാല ഹര്‍ജികള്‍ പരിഹഗണിച്ചുകൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നിരീക്ഷണം. അമ്മയ്ക്കൊപ്പം തായ്ലന്‍ഡിലുള്ള ഇളയ കുട്ടിയെ സന്ദര്‍ശിക്കണമെന്നാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ പിതാവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ഒന്നാമത്തേത്. വേനല്‍ അവധിയുടെ പകുതി മകനെ തന്റെ ഒപ്പം വിടണമെന്നാണ് പിതാവിന്റെ ആവശ്യം. ഇതിനുള്ള അവകാശം തനിക്കുണ്ടെന്നും പിതാവ് വാദിക്കുന്നു. ഇതിനെതിരെ കുട്ടിയുടെ മാതാവ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതും പരിഗണിച്ച ശേഷമാണ് കോടതി കുട്ടികള്‍ മാതാപിതാക്കളുടെ സ്വത്തല്ലെന്ന നീരീക്ഷണം കോടതി നടത്തിയത്.പിതാവിനെ കാണുന്നതിനായി കുട്ടിയെ ഇന്ത്യയില്‍ എത്തിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കുട്ടിയുടെ മാതാവിന് കോടതി നിര്‍ദേശം നല്‍കി. പിതാവിന് പുറമേ കുട്ടിയുടെ മുതിര്‍ന്ന സഹോദരങ്ങളേയും മുത്തശ്ശിയേയും കാണാന്‍ കോടതി അനുവാദം നല്‍കി. ഇന്ത്യയിലുള്ള സമയം കുട്ടി മാതാവിനൊപ്പമായിരിക്കണം താമസിക്കേണ്ടതെന്നും കോടതി നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

എ.ഐ ക്യാമറ മിഴിതുറന്നപ്പോള്‍ നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന്ന് ഗതാഗത വകുപ്പ്

എ.ഐ. ക്യാമറ പ്രവര്‍ത്തനം തുടങ്ങിയ ആദ്യ ദിവസം ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞെന…