കുട്ടികളുടേയും മുതിര്‍ന്നവരുടേയും ഇഷ്ട താരമാണ് മിക്കി മൗസ്. 1928 ല്‍ വാള്‍ട്ട് ഡിസ്നി രൂപം നല്‍കിയ മിക്കി മൗസിനെ കുറിച്ച് എന്നാല്‍ ആരാധകരുടെ ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. മിക്കി മൗസ് മരിച്ചതെങ്ങനെയെന്ന് നിങ്ങള്‍ അറിഞ്ഞാല്‍ ഞെട്ടുമെന്നാണ് ഇന്‍സ്റ്റഗ്രാം റീല്‍സിലെ പ്രചാരണം. ഈ സത്യം അറിയുന്നതിന് മുന്‍പും ശേഷവുമുള്ള റിയാക്ഷന്‍ പകര്‍ത്തണമെന്ന ട്രെന്‍ഡ് ചുവടുപിടിച്ച് നിരവധി പേരാണ് റീല്‍സുമായി രംഗത്ത് വന്നിരിക്കുന്നത്.മിക്കി മൗസ് എങ്ങനെ മരിച്ചു എന്ന ചോദ്യം ഗൂഗിളില്‍ തിരഞ്ഞാല്‍ ‘ ഒരു ബീസ്റ്റ് ആക്രോശിച്ചപ്പോള്‍ അതില്‍ ഭയന്ന് ഹൃദയം പൊട്ടിയാണ് മിക്കി മൗസ് മരിച്ചത്’ എന്ന ഉത്തരമാണ് നിങ്ങള്‍ക്ക് ലഭിക്കുക. എന്നാല്‍ എന്താണ് യഥാര്‍ത്ഥ്യം ? സത്യത്തില്‍ മിക്കി മൗസ് മരിച്ചോ ?ഇല്ല എന്നാണ ഉത്തരം. മിക്കി മൗസ് ഇപ്പോഴും ഔദ്യോഗികമായി ജീവിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ്. ഈ കഥാപാത്രത്തിന്റെ മരണം ഡിസ്നി ഇതുവരെ ചിത്രീകരിച്ചിട്ടില്ല. ഇനിയും നമ്മെ രസിപ്പിക്കാന്‍ ഡിസ്നി കഥകളിലൂടെയും കാര്‍ട്ടൂണുകളിലൂടെയും മിക്കി മൗസ് എത്തുമെന്ന് ചുരുക്കം.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…