പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലി മക്കയിലെത്തി.പരിശുദ്ധ റമദാനിലെ അവസാന ദിന രാത്രങ്ങള്‍ പരിശുദ്ധ ഹറമില്‍ ചെലവഴിക്കുന്നതിനായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പത്‌നി സാബിറയുമൊത്ത് മക്കയിലെത്തിയത്. ഉംറ നിര്‍വഹിച്ചശേഷം മസ്ജിദുല്‍ ഹറമിലെ റമദാനിലെ അവസാന ദിനരാത്രങ്ങിലെ പ്രത്യേക പ്രാര്‍ഥനകളില്‍ പങ്കെടുക്കും.എല്ലാ വര്‍ഷവും റമദാനിലെ അവസാന നാളുകളില്‍ മക്കയില്‍ എത്താറുണ്ട് എം.എ യൂസഫലി. പുണ്യ മാസത്തില്‍ ആത്മീയ നിര്‍വൃതിയില്‍ മുഴുകുന്ന ലക്ഷോപലക്ഷം വിശ്വാസികള്‍ക്ക് പരിശുദ്ധ ഹറമില്‍ സൗദി അധികൃതര്‍ നല്‍കുന്ന സേവനങ്ങള്‍ മാതൃകാപരമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി പറഞ്ഞു.
കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി
ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…