കൊച്ചി: പ്രമുഖ ശാസ്ത്രജ്ഞനും വിഖ്യാത ആദ്ധ്യാത്മിക പ്രഭാഷകനുമായ ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍  അന്തരിച്ചു. 68വയസായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യംശാസ്ത്രത്തെയും ആദ്ധ്യാത്മികതയേയും കോര്‍ത്തിണക്കി നടത്തിയിട്ടുള്ള അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍, ഗ്രന്ഥങ്ങള്‍, പഠനങ്ങള്‍ എന്നിവയെല്ലാം ഏറെ ശ്രദ്ധേയമായിരുന്നു.ഭാരതീയ ശാസ്ത്ര പൈതൃകത്തെയും ശാസ്ത്രപാരമ്ബര്യത്തെയും സാധാരണക്കാരില്‍ എത്തിച്ച പ്രതിഭാശാലി. നാട്ടുശീലങ്ങള്‍ക്കു പോലും യുക്തിയുടെയും ശാസ്ത്രീയതയുടെയും ആധികാരികത നല്‍കിഭാരതീയ  ദര്‍ശനങ്ങളെയും ആദ്ധ്യാത്മികതയെയും ആധുനിക ശാസ്ത്രത്തിന്റെ കണ്ണുകളിലൂടെ വിശകലനം ചെയ്ത കര്‍മ്മയോഗി ഡോക്ടര്‍ എന്‍ ഗോപാലകൃഷ്ണന്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയിന്റിഫിക് ഹെറിറ്റേജ് സ്ഥാപകനാണ്. 25 വര്‍ഷം സിഎസ്ഐആറില്‍ സയന്റിസ്റ്റ് ആയി സേവനമനുഷ്ഠിച്ചു. കാനഡയിലെ ആല്‍ബര്‍ട്ട സര്‍വ്വകലാശാലയില്‍ വിസിറ്റിങ് സയന്റിസ്റ്റ് ആയി. ഇന്ത്യയിലെയും വിദേശത്തെയും സര്‍വ്വകലാശാലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിസിറ്റിങ് ഫാക്കല്‍റ്റി അംഗമായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.ദേശീയ അന്തര്‍ദേശീയ ശാസ്ത്ര ജേര്‍ണലുകളില്‍ അന്‍പതോളം റിസര്‍ച്ച് പേപ്പറുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. ശാസ്ത്ര സാങ്കേതിക രംഗത്ത് ആറ് പേറ്റന്റുകള്‍ നേടി.മംഗലാപുരത്തുനിന്ന് വന്ന് കുമ്ബളത്ത് താമസമാക്കിയ പരമ്ബരയില്‍ പെട്ട പൂജാരിയും ശാന്തിക്കാരനുമായ നാരായണന്‍ എമ്ബ്രാന്തിരിയുടേയും കൊച്ചി രാജാവിന്റെ വിഷവൈദ്യന്‍ കേശവന്‍ എമ്ബ്രാന്തിരിയുടെ മകള്‍ സത്യഭാമയുടെ മകനായി തൃപ്പുണിത്തുറയില്‍ 1955 ലായിരുന്നു ജനനം

 

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

കൈക്കുഞ്ഞിനെയുമെടുത്ത് സ്റ്റേജുകളില്‍ നിന്ന് സ്റ്റേജുകളിലേക്ക്….വീടെന്ന സ്വപ്നം പാതിവഴിയില്‍ തകര്‍ത്തെറിഞ്ഞത് കൊവിഡ്; ഉള്ളു നോവുമ്പോഴും പൊട്ടിച്ചിരിപ്പിച്ച കൊല്ലം സുധി

ഒരു ചിരി, പിന്നെയൊരു അമ്പരപ്പ്, വീണ്ടുമൊരു പൊട്ടിച്ചിരി, പിന്നെ അല്‍പം ശോകം ഞൊടിയിടയില്‍ ഇ…