വന്യജീവി പ്രേമം മനുഷ്യസ്‌നേഹത്തേക്കാള്‍ അധികമാകുന്നതിന്റെ ദുരന്തമാണിതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍. ജനങ്ങളുടെ സൈ്വര്യജീവിതത്തെ തുരങ്കം വെക്കുന്നു. കഴിഞ്ഞമാസം അരിക്കൊമ്പനെ പിടികൂടാനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നതായിരുന്നു. ഉടനെ ഒരു ആനപ്രേമി ഹൈക്കോടതിയില്‍ പോയി, ഇതൊരു ചെറിയ പ്രശ്‌നമല്ല. 7 മണിക്ക് കൊടുത്ത ഹര്‍ജി 8.30ന് അടിയന്തരമായി പരിഗണിച്ച് കോടതി അരിക്കൊമ്പനെ തൊട്ടുപോകരുതെന്ന് വിധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.നമ്മള്‍ കോടതിയില്‍ ഒരു കേസ് കൊടുത്താല്‍ അതെടുപ്പിക്കാന്‍ എത്രകാലം കാത്തിരിക്കണമെന്ന് അദ്ദേഹം ചോദിച്ചു. ഈ വിഷയത്തില്‍ കോടതി അടിയന്തരമായി കൂടുന്നുവെന്ന് കേട്ടപ്പോള്‍ അത്ഭുതപ്പെട്ടു.ഇടുക്കിയിലെ അക്രമകാരിയായ അരികൊമ്പനെ കണ്ടെത്താനാകും എന്ന പ്രതീക്ഷയിലാണ് ദൗത്യസംഘമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. ദൗത്യസംഘം സ്വതന്ത്രമായി പ്രവര്‍ത്തിക്കും. ചൂട് കൂടുതലായതുകൊണ്ടാകാം ഇന്ന് കണ്ടെത്താന്‍ ആകാത്തത്. ദൗത്യത്തില്‍ നിന്ന് പിന്മാറാന്‍ വനം വകുപ്പ് തീരുമാനിച്ചിട്ടില്ല. ആനയെ കണ്ടെത്തി മയക്കുവെടിവെക്കാനുള്ള ശ്രമം തുടരും. കോടതി ഇടപെട്ടില്ലായിരുന്നെങ്കില്‍ അരിക്കൊമ്പനെ നേരത്തെ പിടിക്കാമായിരുന്നു. കോടതിയില്‍ ഹര്‍ജി പോയതുകൊണ്ടാണ് ചിന്നക്കനാലിലെ ജനങ്ങള്‍ ആശങ്കയില്‍ ആയതെന്നും വനം മന്ത്രി പറഞ്ഞു. ജനങ്ങളുടെ സാന്നിധ്യം ദൗത്യം പൂര്‍ത്തിയാക്കുന്നതിന് സഹായകരമല്ല. വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് മാറി നിന്ന് വിമര്‍ശനമുന്നയിക്കാമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…