ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 224 വിജയലക്ഷ്യം. ഡല്‍ഹിയില്‍ അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിങ്ങിയ ചെന്നൈ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 223 റണ്‍സ് നേടി. ഓപ്പണര്‍മാരായ ഋതുരാജ് ഗൈക്വാദും ഡെവോണ്‍ കോണ്‍വേയും തകര്‍ത്തടിച്ചപ്പോള്‍ ചെന്നൈക്ക് ലഭിച്ചത് ഉഗ്രന്‍ തുടക്കം. പവര്‍ പ്ലേയില്‍ ചേതന്‍ സക്കറിയയുടെ ഓവര്‍ മാത്രമാണ് ചെന്നൈയെ വരിഞ്ഞ് മുറുക്കിയത്. ആദ്യ ആറ് ഓവറില്‍ ചെന്നൈ നേടിയത് 52 റണ്ണുകള്‍. ചേതന് മാത്രമാണ് ഡല്‍ഹി ബോളിങ് നിരയില്‍ കാര്യമായ പ്രഹരങ്ങള്‍ ലഭിക്കാതിരുന്നത്. ചെന്നൈയുടെ ആദ്യ വിക്കറ്റു വീണത് പതിനഞ്ചാം ഓവറിലായിരുന്നു. ചേതന്‍ സക്കറിയയുടെ പന്തില്‍ റോസ്സോയുവിന് ക്യാച്ച് നല്‍കി ഋതുരാജ് ഗൈക്വാദ് ( 50 പന്തില്‍ 79 ) പുറത്തായി. പകരമെത്തിയ ശിവം ദുബെ 9 പന്തുകള്‍ മാത്രമേ നേരിട്ടുവെങ്കിലും 22 റണ്‍സ് എടുത്ത് ടീമിന്റെ റണ്‍ നിരക്കിന് മുതല്‍ക്കൂട്ടായി. 52 പന്തുകളില്‍ നിന്ന് 167.31 സ്‌ട്രൈക്ക് റേറ്റില്‍ 87 റണ്‍സ് അടിച്ചെടുത്ത ഡെവോണ്‍ കോണ്‍വെ ചെന്നൈയുടെ താരമായി. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ലളിത് യാദവിന് ക്യാച്ച് നല്‍കി ദുബെ പുറത്തായതോടെ ചെന്നൈ നായകന്‍ എം. എസ് ധോണി കളികളത്തിലെത്തി. 4 മാത്രം നേരിട്ട താരത്തിന് അഞ്ച് റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.നോര്‍ട്‌ജെയുടെ പന്തില്‍ കോണ്‍വെ പുറത്തായതോടെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ അവസാന ഓവറുകളില്‍ തകര്‍ത്തടിച്ചതോടെ ചെന്നൈ 200 കടന്നു. 15 പോയിന്റുള്ള ചെന്നൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് ജയിച്ചാല്‍ നേരിട്ട് പ്ലേ ഓഫിലെത്താം. നേരെമറിച്ച്, എംഎസ് ധോണിയുടെ ടീം തോറ്റാല്‍ പ്ലേ ഓഫിലെത്താന്‍ മറ്റ് ടീമുകളുടെ ഫലത്തെ ആശ്രയിക്കേണ്ടിവരും. ഡല്‍ഹി നേരത്തെ തന്നെ പ്ലേ ഓഫ് കാണാതെ പുറത്തായതിനാല്‍ ഇന്ന് അവര്‍ക്ക് അഭിമാനം നിലനിര്‍ത്താനുള്ള പോരാട്ടം മാത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസ്; പ്രതി പിടിയില്‍

കോഴിക്കോട് പുതുപ്പാടിയിലെ കോളജ് വിദ്യാര്‍ത്ഥിനിയെ ലഹരി നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക…