ന്യൂഡല്‍ഹി: 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസിനെ വിജയത്തിലേക്ക് നയിക്കാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു സംസ്ഥാനത്തേക്ക്. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരും യോഗത്തിന്റെ ഭാഗമായിരുന്നു.സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കനുഗോലുവിന് രാഹുല്‍ ഗാന്ധി നിര്‍ദേശം നല്‍കി. 20 മണ്ഡലങ്ങളെക്കുറിച്ചും രണ്ടാഴ്ചയ്ക്കകം അദ്ദേഹം പ്രാഥമിക റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം. എം.പിമാരുടെ പ്രവര്‍ത്തനവും റിപ്പോര്‍ട്ടിലുണ്ടാകും.കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ നിരവധി വിഷയങ്ങളുണ്ടായിട്ടും അവയൊന്നും ജനങ്ങളിലേക്കെത്തിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കുന്നില്ലെന്നൊരു വിലയിരുത്തല്‍ യോ?ഗത്തില്‍ ഉയര്‍ന്നു വന്നിരുന്നു. സംഘടനാപരമായ പ്രശ്നങ്ങളാണ് ഇത്തരം വിഷയങ്ങള്‍ക്ക് കാരണമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പിച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു.2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാന്‍പിടിച്ചത് കനുഗോലുവായിരുന്നു. 2016-ല്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു. സ്റ്റാലിന്റെ പേര് തമിഴ്‌നാട് മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ന്നുവന്നത് ഇതിലൂടെയായിരുന്നു. അന്ന് ഡി.എം.കെ. അധികാരത്തിലെത്തിയില്ലെങ്കിലും 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും ഡി.എം.കെ.യുടെ പ്രചാരണത്തിന് ചുക്കാന്‍പിടിക്കാനെത്തിയപ്പോള്‍ 40-ല്‍ 39 സീറ്റുകള്‍ പാര്‍ട്ടി നേടി.കഴിഞ്ഞ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ശിരോമണി അകാലിദളിന്റെ പ്രചാരണതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചതും സുനില്‍ കനുഗോലുവാണ്. കര്‍ണാടകയിലെ ബെല്ലാരിയില്‍ ജനിച്ച കനുഗോലു നിലവില്‍ ബെംഗളൂരുവിലാണ് താമസം.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു

    തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണന്‍ ചരിഞ്ഞു. ഇന്നലെ് പു…