കൊച്ചി: പ്രമുഖ താളവാദ്യകലാകാരനും സംഗീത സംവിധായകനുമായ ഐഎം ഷക്കീര്‍ അന്തരിച്ചു. 62 വയസായിരുന്നു. പ്രമുഖ ചലച്ചിത്ര പിന്നണിഗായകന്‍ അഫ്സലിന്റെ സഹോദരനാണ്.ഇളയ സഹോദരനായ അന്‍സാറും ചലച്ചിത്ര പിന്നണിഗായകനാണ്.കൊച്ചിന്‍ കലാഭവന്‍, കൊച്ചിന്‍ കോറസ്, കൊച്ചിന്‍ ആര്‍ട്‌സ് അക്കാദമി തുടങ്ങിയ ഗാനമേള ട്രൂപ്പുകളില്‍ കോംഗോ ഡ്രമ്മര്‍ എന്ന നിലയില്‍ ശ്രദ്ധേയനായി. 1980 മുതല്‍ തുടര്‍ച്ചയായി 12 വര്‍ഷക്കാലം യേശുദാസിന്റെ ഗാനമേള ട്രൂപ്പില്‍ അംഗമായിരുന്നു. കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് ജാക്‌സണ്‍ അരുജയോടോപ്പം ചേര്‍ന്ന് ഷക്കീര്‍ ജാക്സണ്‍ എന്നപേരില്‍ ജഗതി ആന്‍ഡ് ജഗദീഷ് ഇന്‍ ടൗണ്‍, ഹൗസ് ഓണര്‍, സ്വര്‍ണമെഡല്‍ എന്നീ ചലച്ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ ഒരുക്കി.വലത്തോട്ടു തിരിഞ്ഞാല്‍ നാലാമത്തെ വീട് എന്ന ചിത്രത്തില്‍ സ്വതന്ത്ര സംഗീത സംവിധായകനായി. നിരവധി പ്രണയഗാനങ്ങള്‍ക്കും ഭക്തിഗാനങ്ങള്‍ക്കും മാപ്പിള പാട്ടുകള്‍ക്കും സംഗീതം പകര്‍ന്നിട്ടുണ്ട്. ഭാര്യമാര്‍: റഹദ, സൗദ. മക്കള്‍: ഹുസ്ന, ഫര്‍സാന, സിത്താര, അസീമ, അബ്ദുള്‍ ഹക്കിം. മരുമകന്‍: മുഹമ്മദ് ഷിറാസ്.
ആശ സമരം: കമ്മീഷനെ വെക്കാമെന്ന് സര്‍ക്കാര്‍, യോജിച്ച് ട്രേഡ് യൂണിയനുകള്‍; എതിര്‍ത്ത് സമരക്കാര്‍, നാളെയും ചര്‍ച്ച
ആശ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കാന്‍ ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തി…