സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങി. ജൂനിയര്‍ താരമായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ കീഴടങ്ങിയത്.കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിന് നേരെ ചുമത്തിയിട്ടുളളത്.കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍ എന്ന് 170 പേജുളള ചാര്‍ജ്ഷീറ്റില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സുശീല്‍ കുമാര്‍ സാ?ഗര്‍ ധന്‍കറിനേയും സുഹൃത്തിനേയും മര്‍ദ്ദിക്കുകയായിരുന്നു. ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ധന്‍കര്‍ മരിക്കുകയായിരുന്നു.കൊലപ്പെട്ട സാഗര്‍ ധന്‍കര്‍ സുശീല്‍ കുമാറിന്റെ ഡല്‍ഹി മോഡല്‍ ടൗണിലുളള ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. ഫ്ലാറ്റ് ഒഴിയുന്നതിന് സാഗറും സുഹൃത്ത് സോനുവും വിമുഖത കാണിച്ചതാണ് അക്രമത്തിന് കാരണമായത്. 2021ല്‍ സുശീല്‍ കുമാറിനെ മുണ്ടികയില്‍ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 2022 ല്‍ എട്ട് ദിവസത്തേക്ക് സുശീല്‍ കുമാറിന് ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു. രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായിരുന്നു സുശീല്‍ കുമാര്‍.

Leave a Reply

Your email address will not be published. Required fields are marked *

Check Also

അമേരിക്കയിലെ അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായി രണ്ടാമത്തെ വിമാനം ഇന്ന് എത്തും; രണ്ടാം ഘട്ടത്തില്‍ എത്തുന്നത് 119 പേര്‍

അമേരിക്കയിലെ നിയമവിരുദ്ധരായി കഴിയുന്ന അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരുമായുള്ള രണ്ടാമത്തെ …