ന്യൂഡല്‍ഹിയിലെ പ്രശസ്തമായ വിജ്ഞാന്‍ ഭവനില്‍ നടന്ന 2023ലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്പിരേഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വഡോദര ആസ്ഥാനമായുള്ള സ്ഥാപനമായ DSSG ബെസ്‌പോക്ക് സൊല്യൂഷന്‍സിന്റെ കേരളത്തില്‍ വേരുകളുള്ള ഡോ. ശീതള്‍ നായരെ ‘സാമൂഹ്യ ശാസ്ത്രജ്ഞന്‍’ എന്ന ബഹുമതി നല്‍കി ആദരിച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായി നടത്തിയ ഈ ചടങ്ങില്‍ ഇന്ത്യന്‍ അമേച്വര്‍ ബോക്‌സറും മുന്‍ പാര്‍ലമെന്റ് അംഗവുമായ ശ്രീമതി മേരി കോം, മുന്‍ കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഇപ്പോഴത്തെ പാര്‍ലമെന്റ് അംഗവുമായ ശ്രീ പ്രകാശ് ജാവദേക്കര്‍, ദേശീയ ബിജെപി വക്താവ് ശ്രീ സയ്യിദ് ഷാനവാസ് ഹുസൈന്‍, ഉത്തര്‍പ്രദേശ് സര്‍ക്കാരിലെ ലേബര്‍, തൊഴില്‍ വകുപ്പ് മന്ത്രി താക്കൂര്‍ രഘുരാജ് സിംഗ്, ബിജെപി ഡല്‍ഹിയുടെ പ്രശസ്തനായ അധ്യക്ഷന്‍ ശ്രീ വീരേന്ദ്ര സച്ച്‌ദേവ, ബിജെപി ഡല്‍ഹിയുടെ മുന്‍ പ്രസിഡന്റും നോര്‍ത്ത് ഡല്‍ഹിയുടെ മുന്‍ മേയറുമായ ശ്രീ ആദേശ് ഗുപ്ത, രാജ്യസഭ അംഗം ശ്രീ ജയപ്രകാശ് നിഷാദ് തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ സംബന്ധിച്ചു. തന്റെ ശ്രദ്ധേയമായ നേട്ടങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ മാതാപിതാക്കളുടെയും ജീവിതപങ്കാളിയുടെയും പ്രിയപ്പെട്ട മകന്റെയും സഹകാരികളുടെയും അചഞ്ചലമായ പിന്തുണയെ അംഗീകരിച്ചുകൊണ്ട് ഡോ. ശീതള്‍ നായര്‍ ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തി.

സെല്‍ഫ് ഹെല്‍പ്പ് സാഹിത്യരംഗത്തെ മൂന്ന് ദേശീയ ബെസ്റ്റ് സെല്ലറുകളുടെ രചയിതാവ് എന്ന നിലയില്‍, സിഎന്‍ബിസി, സീ ബിസിനസ്സ് തുടങ്ങിയ ആദരണീയ പ്ലാറ്റ്‌ഫോമുകളില്‍ ഉത്കണ്ഠ, വിഷാദം, ഡിജിറ്റല്‍ ആസക്തി എന്നീ വിഷയങ്ങളില്‍ തത്സമയ ടെലിവിഷന്‍ കൗണ്‍സിലിംഗ് സെഷനുകളിലൂടെ പരിചിത മുഖമായ ഡോ. നായര്‍, വൈവിധ്യമാര്‍ന്ന സംരംഭങ്ങളിലൂടെ സാമൂഹിക ബോധത്തെയും വൈവിധ്യത്തെയും മുന്നോട്ട് നയിക്കുന്ന ഒരു വ്യക്തിത്വം കൂടിയാണ്. കേരളത്തിന്റെ തീരദേശ മേഖലയില്‍ നിന്ന് യാത്ര ആരംഭിച്ച കുടിയേറ്റ മാതാപിതാക്കളുടെ മകനായി ഗുജറാത്തിലെ വഡോദരയില്‍ ജനിച്ച ഡോ. നായര്‍, ബറോഡയിലെ മഹാരാജ സയാജിറാവു സര്‍വകലാശാലയില്‍ നിന്നും ബിരുദവും പൂനെയിലെ ബഹുമാനപ്പെട്ട സിംബയോസിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ നിന്ന് എംബിഎയും നേടി. വിജ്ഞാനത്തിനായുള്ള അടങ്ങാത്ത ത്വരയാല്‍ നയിക്കപ്പെട്ട അദ്ദേഹം ഇരട്ട ഡോക്ടറേറ്റുകള്‍ നേടുകയും ഐഐഎം കല്‍ക്കട്ട, ഹാര്‍വാര്‍ഡ്, ജോണ്‍ ഹോപ്കിന്‍സ് എന്നിവയുള്‍പ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളുടെ ഭാഗമാവുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഗോപികണ്ണന്‍ ചരിഞ്ഞു

    തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പനായ ഗോപികണ്ണന്‍ ചരിഞ്ഞു. ഇന്നലെ് പു…