കോട്ടയം: കേരളത്തിലെ ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പു മന്ത്രിയ്ക്ക് നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പൊതുമരാമത്ത് മന്ത്രി അമിത അധികാരങ്ങള്‍ കയ്യാളുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപചാപക സംഘത്തിന് നേതൃത്വം നല്‍കുകയാണെന്നും പറഞ്ഞു. അധികാരം തലക്ക് പിടിച്ച ആളാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നും ആഭ്യന്തര വകുപ്പ് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നല്‍കിയോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പറഞ്ഞു. നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തി അത് ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ പൊലീസിനെയും വിജിലന്‍സിനെയും വിട്ട് ഭീഷണിപ്പെടുത്തുകയാണ്. ആ രീതി ഇനി നടക്കില്ലെന്നും വ്യക്തമാക്കി. മുഖ്യമന്ത്രി ഇപ്പോള്‍ റേഡിയോ പോലെയാണെന്നും പരിഹസിച്ചു. ചോദിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരം തരില്ല. മുഖ്യമന്ത്രിക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും മാധ്യമങ്ങളെയുമൊക്കെ ഭയമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചരണ യോഗത്തില്‍ സംസാരിക്കു്‌ബോഴായിരുന്നു അദ്ദേഹം രൂക്ഷ വിമര്‍ശനം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…