രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാന്‍-3 ദൗത്യത്തില്‍ ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് പൂര്‍ണ പിന്തുണ അറിയിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ബഹിരാകാശ ദൗത്യങ്ങളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണായാകുന്നത് ഈ കഴിഞ്ഞ ജൂണിലായിരുന്നു. വാഷിംഗ്ടണില്‍ പ്രധാനമന്ത്രിയും ബൈഡനും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു ധാരണയായത്. ഇതിനാല്‍ തന്നെ ഐഎസ്ആര്‍ഒയ്ക്കൊപ്പം ചേര്‍ന്ന് സംയുക്തമായി ചന്ദ്രയാന്‍-3യുടെ പ്രവര്‍ത്തനവും സഞ്ചാരഗതിയും നാസ നിരീക്ഷിച്ചു വരികയാണ്. പേടകത്തിന്റെ അപ്ഡേഷനുകള്‍ ബെംഗളൂരുവിലെ മിഷന്‍ ഓപ്പറേഷന്‍ സെന്ററിലേക്ക് കൈമാറുന്നത് നാസയിലൂടെയാണ്. ഭ്രമണപഥത്തിലൂടെയുള്ള ഉപഗ്രഹത്തിന്റെ സഞ്ചാരം നിരീക്ഷിക്കുന്നതും യൂറോപ്യന്‍ സ്പെയിസ് ഏജന്‍സിയുടെ എക്സ്ട്രാക്ക് നെറ്റ്വര്‍ക്കിന്റെ ഗ്രൗണ്ട് സ്റ്റേഷന്റെ സഹായ സഹകരണത്തോടെയാണ്. രാജ്യം കാത്തിരിക്കുന്ന പേടകത്തിന്റെ സേഫ്‌ലാന്‍ഡിംഗ് ഇന്ന് വൈകിട്ട് 6.04 ന് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവില്‍ 25 കിലോമീറ്റര്‍ അകലത്തിലാണ് പേടകം ഉള്ളത്. ലാന്‍ഡിംഗിനായി നിശ്ചയിച്ചിരിക്കുന്നത് ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലെ 9.6 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലുള്ള പ്രദേശത്താണ്. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ടെലിമെട്രി, ട്രാക്കിംഗ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…