ഈ വര്‍ഷത്തെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌കാരം നടി വഹീദ റഹ്മാന്. കേന്ദ്രമന്ത്രി അനുരാഗ് താക്കൂറാണ് പ്രഖ്യാപനം നടത്തിയത്. 1972ല്‍ പദ്മശ്രീയും 2011ല്‍ പദ്മഭൂഷണും നല്‍കി രാജ്യം വഹീദയെ ആദരിച്ചിരുന്നു. ഗൈഡ്, സാഹിബ് ബീബി ഓര്‍ ഗുലാം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയ മികവിന് ഏറെ പ്രകീര്‍ത്തിക്കപ്പെട്ടിട്ടുള്ള പ്രതിഭയാണ് വഹീദ. 1990 ല്‍ പുറത്തിറങ്ങിയ ത്രിസന്ധ്യ എന്ന മലയാളം ചിത്രത്തിലും അവര്‍ അഭിനയിച്ചിരുന്നു.
Click To Comment