മലപ്പുറം: മന്ത്രി വീണാജോര്‍ജ്ജിനെതിരേ നടത്തിയ പരാമര്‍ശത്തിലെ ‘സാധനം’ എന്ന വാക്ക് താന്‍ പിന്‍വലിക്കുന്നതായി മുസ്ളീംലീഗ് നേതാവ് എം.കെ. ഷാജി. എന്നാല്‍ അതിനൊപ്പം പറഞ്ഞ ‘അന്തവുമില്ല കുന്തവുമില്ല’ എന്ന പ്രസ്താവന പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും അത് പറഞ്ഞുകൊണ്ടേയിരിക്കുമെന്നും പറഞ്ഞു. കെ എം സി സി ദമ്മാം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലാണ് പ്രതികരണം. സ്ത്രീ എന്ന നിലക്കല്ല, മനുഷ്യന് വിഷമം ഉണ്ടാകുന്ന പരാമര്‍ശം പറയാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും താന്‍ പറഞ്ഞതില്‍ സാധനം എന്ന വാക്ക് പിന്‍വലിക്കുന്നതായി കെ എം ഷാജി പറഞ്ഞു. ‘അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്ന്’ മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കവെയാണ് എം.കെ. ഷാജി പരാമര്‍ശം നടത്തിയത്. ഈ പ്രസ്താവനയ്ക്ക് വലിയ വിമര്‍ശനമാണ് നേരിടേണ്ടി വന്നത്. ഇതിനും ഷാജി മറുപടി പറഞ്ഞു. ശ്രീമതി ടീച്ചര്‍ക്ക് തെറ്റിദ്ധാരണ ഉണ്ടായി. ക്ലിഫ് ഹൗസിലെ സ്വിമ്മിങ് പൂളില്‍ കഴുകിയിട്ടും വൃത്തിയാകാത്ത രാഷ്ട്രീയ മാലിന്യം തലയില്‍ ചുമക്കുന്ന ഡിവൈഎഫ്ഐക്ക് തന്നെ കുറിച്ച് പറയാന്‍ അര്‍ഹതയില്ല. എം എം മണിയെ വെച്ച് തന്നെ വിലയിരുത്തരുതെന്നും കെ എം ഷാജി പറഞ്ഞു. മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ല. അതുകൊണ്ടാണ് അന്ന് തിരുത്താതിരുന്നതെന്നും എന്നാല്‍ ആരോഗ്യ മന്ത്രിക്ക് വകുപ്പിനെ കുറിച്ച് അന്തവും കുന്തവും ഇല്ല എന്ന് നടത്തിയ പ്രസ്താവന വീണ്ടും പറയുമെന്നും കെ എം ഷാജി പറഞ്ഞു. അന്തവും കുന്തവും തിരിയാത്ത ഒരു സാധനമാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രിയെന്നായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം. മുഖ്യമന്ത്രിയെ പുകഴ്ത്താനുള്ള പ്രസംഗമാണ് ആരോഗ്യമന്ത്രിയാകാനുള്ള യോഗ്യതയെന്നും വീണാ ജോര്‍ജ് ഷോ കളിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്തി നടക്കുകയാണ്. ശൈലജ ടീച്ചര്‍ പ്രഗത്ഭ അല്ലെങ്കിലും നല്ല ഒരു കോഡിനേറ്റര്‍ ആയിരുന്നുവെന്നും അവരെ വെട്ടിക്കളഞ്ഞുവെന്നും മലപ്പുറം കുണ്ടൂര്‍ അത്താണിയില്‍ മുസ്ലിം ലീഗ് വേദിയില്‍ സംസാരിക്കവെ കെ എം ഷാജി പറഞ്ഞിരുന്നു.
Click To Comment