മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ഇന്ത്യയേയും പുകഴ്ത്തി റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുതിന്‍. ഇന്ത്യ സുശക്തമായ രാജ്യമാണെന്നും മോദി ഭരണത്തില്‍ ഇന്ത്യ വികസനത്തിലേക്ക് കൂടുതല്‍ ശക്തിയോടെ നീങ്ങുകയാണെന്നും പുതിന്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടാക്കാനുള്ള പാശ്ചാത്യ ശ്രമങ്ങള്‍ അര്‍ഥശൂന്യമാണെന്നും പുതിന്‍ വ്യക്തമാക്കി.
അവരുടെ ഏകാധിപത്യത്തെ എതിര്‍ക്കുന്ന എല്ലാ രാജ്യങ്ങളേയും അവര്‍ ശത്രുക്കളായാണ് കരുതുന്നത്. ഇന്ത്യയുള്‍പ്പടെ എല്ലാ രാജ്യങ്ങളും അവരുടെ ഭീഷണിയുടെ നിഴലിലാണ്. ഒരിക്കല്‍ ഇന്ത്യയെ അവരുടെ ശത്രുതയുടെ പാത്രമാക്കി. എന്നാല്‍ ഇന്ന് കാര്യങ്ങള്‍ അങ്ങനെയല്ലെന്നും പുതിന്‍ പരിഹസിച്ചു. 1998-ല്‍ നടന്ന പൊഖ്റാന്‍ ആണവ പരീക്ഷണത്തിനു ശേഷം ഇന്ത്യയ്ക്കു മേല്‍ യു.എസ്. കനത്ത ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. അതിന് രണ്ടു പതിറ്റാണ്ടിനിപ്പുറം തന്ത്രപ്രധാനമായ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തി യു.എസ്. ഇന്ത്യയുമായി മികച്ച ബന്ധം സൂക്ഷിക്കാന്‍ താത്പര്യപ്പെടുന്നതിനെയാണ് പുതിന്‍ പരിഹസിച്ചത്. രാജ്യത്തിന്റെ താത്പര്യങ്ങളെ സംരക്ഷിക്കാന്‍ തക്കവണ്ണം കരുത്തുറ്റ രാഷ്ട്രമാണ് ഇന്ത്യ. ഇന്ത്യയേയും റഷ്യയേയും അകറ്റാനുള്ള എല്ലാ ശ്രമങ്ങളും അര്‍ഥശൂന്യമാണ്. 150 കോടിയോളം ജനസംഖ്യയുള്ള, ഏഴു ശതമാനത്തിലധികം സാമ്പത്തിക വളര്‍ച്ചയുള്ള കരുത്തുറ്റ രാജ്യമാണത്. നരേന്ദ്രമോദിയുടെ ഭരണത്തില്‍ ഇന്ത്യ കൂടുതല്‍ ശക്തിയാര്‍ജിച്ചു.- പുതിന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…