പുതുവൈപ്പിനിലെ ഞങ്ങളുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനലിന് സമീപം നടന്നതായി പറയപ്പെടുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് ചില പത്രങ്ങളില്‍ അടുത്തിടെ വന്ന റിപ്പോര്‍ട്ടുകള്‍ അഭിസംബോധന ചെയ്യാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഞങ്ങളുടെ സ്ഥാപനത്തില്‍ ഹാനികരമായ വാതക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സുരക്ഷ ഞങ്ങളുടെ മുന്‍ഗണനയായി തുടരുന്നുവെന്നും ഊന്നിപ്പറയാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു.

പൂര്‍ണ്ണമായും സീല്‍ ചെയ്ത രീതിയില്‍ നടത്തിയ എഥൈല്‍ മെര്‍കാപ്റ്റന്റെ റസീപ്റ്റ്, അണ്‍ലോഡിംഗ്, സംഭരണം എന്നിവ ഉള്‍പ്പെട്ടതാണ് പ്രസ്തുത സംഭവം. ഈ പ്രക്രിയയ്ക്കിടയില്‍ ഒരു ഘട്ടത്തിലും എഥൈല്‍ മെര്‍കാപ്റ്റന്റെ ചോര്‍ച്ച ഉണ്ടായിട്ടില്ല. ആവശ്യമായ എല്ലാ മുന്‍കരുതലുകളും സഹിതം 04.10.2023-ന് അണ്‍ലോഡിംഗും സംഭരണവും വിജയകരമായി പൂര്‍ത്തിയാക്കി. എഥൈല്‍ മെര്‍കാപ്റ്റ്റന്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യമുള്ള യഥാര്‍ത്ഥ വിതരണക്കാരന്റെ പ്രതിനിധിയാണ് ഓപ്പറേഷന്‍ നടത്തിയത്. ടെര്‍മിനലില്‍ വെച്ച് എഥൈല്‍ മെര്‍കാപ്ടാന്‍ എല്‍പിജിയില്‍ കലര്‍ത്തിയിരുന്നില്ല.

സ്വാഭാവികമായും ദുര്‍ഗന്ധമില്ലാത്ത എല്‍പിജിയുടെ ചോര്‍ച്ച കണ്ടെത്തുന്നതിന് എല്‍പിജി ഇറക്കുമതി ടെര്‍മിനലുകള്‍ ഉള്‍പ്പെടുന്ന ലോകമെമ്പാടുമുള്ള എല്‍പിജി വ്യവസായം നടപ്പിലാക്കുന്ന ഒരു നിര്‍ണായക സുരക്ഷാ രീതിയാണ് ഈ നടപടിക്രമം. എല്‍പിജി ചോര്‍ച്ച തിരിച്ചറിയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി മാത്രമാണ് എഥൈല്‍ മെര്‍കാപ്റ്റന്‍ എല്‍പിജിയില്‍ ചേര്‍ക്കുന്നത്.

ഞങ്ങളുടെ സ്വന്തം ജീവനക്കാര്‍ ഉള്‍പ്പെടെ 100ഓളം ആളുകള്‍ ടെര്‍മിനലില്‍ ജോലി ചെയ്യുന്നുണ്ടെന്നതും അവര്‍ക്ക് അസ്വാഭാവികമായി ഒന്നും അനുഭവപ്പെട്ടിട്ടില്ല എന്നതും അവരെ ഒരു തരത്തിലും ഈ പ്രക്രിയ ബാധിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്. നമ്മുടെ നാടിന്റെയും നാട്ടുകാരുടെയും പരിസ്ഥിതിയുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും ഐഒസിഎല്‍ ഏറ്റവും പ്രാധാന്യം നല്‍കുന്നുവെന്ന് വീണ്ടും ആവര്‍ത്തിക്കുന്നു.

സുരക്ഷയോടുള്ള ഞങ്ങളുടെ പ്രതിബദ്ധത നിയന്ത്രണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനുമപ്പുറമാണ്. രാജ്യത്തിന് ശുദ്ധവും സുരക്ഷിതവും വിശ്വസനീയവുമായ ഊര്‍ജ്ജ സേവനങ്ങള്‍ നല്‍കുന്നതിനുള്ള സമര്‍പ്പണത്തില്‍ ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് സമൂഹത്തിന് ഉറപ്പ് നല്‍കാന്‍ ആഗ്രഹിക്കുന്നു. പൊതുജനങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിക്കുന്ന പ്രതീക്ഷയേയും വിശ്വാസത്തെയും ഞങ്ങള്‍ വിലമതിക്കുന്നു, സുരക്ഷയുടെയും പാരിസ്ഥിതിക ഉത്തരവാദിത്തത്തിന്റെയും ഉയര്‍ന്ന മാനദണ്ഡങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ അശ്രാന്തമായി പരിശ്രമിക്കുന്നത് ഞങ്ങള്‍ തുടരും.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം

വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…