മാവേലിക്കര കനത്തമഴയില്‍ കോട്ടാത്തോട് കരകവിഞ്ഞതോടെ മാവേലിക്കര ടൗണില്‍ വെള്ളപ്പൊക്കം. ശനി രാത്രി പെയ്ത മഴയെത്തുടര്‍ന്നാണ് വെള്ളപ്പൊക്കമുണ്ടായത്. മിച്ചല്‍ ജങ്ഷനിലെ മിക്ക വ്യാപാരസ്ഥാപനങ്ങളിലും വെള്ളം കയറി. ജങ്ഷനോട് ചേര്‍ന്നുള്ള ഭാഗത്ത് കോട്ടാത്തോടിന് വീതി കുറവാണ്. ഇതുവഴി പൈപ്പ് ലൈനുകളും കടന്നുപോകുന്നുണ്ട്.
കനത്തമഴയില്‍ ഒഴുകിവന്ന മാലിന്യം ഈ ഭാഗത്ത് അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെട്ടാണ് വെള്ളപ്പൊക്കമുണ്ടായത്. ഞായര്‍ രാവിലെ നഗരസഭയിലെ ശുചീകരണത്തൊഴിലാളികളെത്തി വെള്ളക്കെട്ട് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. എം എസ് അരുണ്‍കുമാര്‍ എംഎല്‍എ സ്ഥലത്തെത്തി ജെസിബികള്‍ ഉപയോഗിച്ച് സ്ലാബുകള്‍ ഇളക്കിമാറ്റി തടസം നീക്കാന്‍ നിര്‍ദേശം നല്‍കി. ഇതനുസരിച്ചുള്ള ജോലികള്‍ പൂര്‍ത്തിയായ ശേഷമാണ് വെള്ളക്കെട്ടൊഴിഞ്ഞത്. നഗരസഭയില്‍ 9, 10, 11, 24 വാര്‍ഡുകളിലെ അറുപതോളം വീടുകളില്‍ വെള്ളം കയറി. അതിലേറെ വീടുകള്‍ ഒറ്റപ്പെട്ടു. വ്യാപാരസ്ഥാപനങ്ങളില്‍ ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. മിച്ചല്‍ ജങ്ഷന് പടിഞ്ഞാറ് ഭാഗത്ത് റെജി പാറപ്പുറത്തിന്റെ ഉടമസ്ഥതയിലുള്ള കാവ്യ ബുക്ക്ഹൗസില്‍ മുപ്പതിനായിരത്തോളം രൂപ വിലയുള്ള പുസ്തകങ്ങളും ഫയലുകളും മറ്റും വെള്ളം കയറി നശിച്ചു. വെള്ളം കയറിയ കൊറ്റാര്‍കാവ് കിഴക്ക് ഭാഗത്തെ താമസക്കാരെ രാത്രിയില്‍ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…