കോട്ടയം തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിങ് കോംപ്ലക്‌സ് കെട്ടിടം പൊളിക്കല്‍ അതിവേഗം. കെട്ടിടത്തിന്റെ മേല്‍ക്കൂരകളും ഹാളും ആദ്യം പൊളിച്ചു നീക്കിയിരുന്നു. തുടര്‍ന്ന് എല്ലാ കടമുറികളും പൊളിച്ച് സാധനങ്ങള്‍ നീക്കം ചെയ്തു. ഇപ്പോള്‍ ബസ് കയറാന്‍ ആളുകള്‍ നിന്നിരുന്ന ഭാഗമാണ് പൊളിച്ചുനീക്കുന്നത്. അതും അവസാനഘട്ടത്തിലാണ്. ഇതിന് ശേഷം കല്‍പക സൂപ്പര്‍മാര്‍ക്കറ്റ് സ്ഥിതിചെയ്യുന്ന ഭാഗവും പഴയ പൊലീസ് സ്റ്റേഷന്‍ മൈതാനത്തിന് എതിര്‍വശത്തുള്ള ഭാഗവും പൊളിച്ചുനീക്കും. എല്ലാ ഭാഗങ്ങളിലും സുരക്ഷ ഒരുക്കിയാണ് പൊളിക്കല്‍. എന്നാല്‍ ഇവിടെ ഉണ്ടായിരുന്ന വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച പുനരധിവാസ പാക്കേജിനെക്കുറിച്ച് അധികൃതര്‍ മൗനത്തിലാണ്. പുനരധിവാസ പദ്ധതി സംബന്ധിച്ച് മൂന്നു മാസത്തിന് ശേഷമേ ആലോചിക്കാനാകൂ എന്നാണ് നഗരസഭയുടെ പക്ഷം. അത്തരം ഒരു പാക്കേജ് ഇല്ലെന്നാണ് ചെയര്‍പേഴ്സണും പറയുന്നത്. കെട്ടിടം പൊളിച്ചുമാറ്റിയാല്‍ അവിടെ എന്ത് ചെയ്യണമെന്ന കാര്യത്തിലും അന്തിമ തീരുമാനമില്ല. കൊ?ല്ലത്തെ കേ?ര?ള?പു?രം അ?ലയ?ന്‍?സ് സ്റ്റീല്‍സ് 1.10 കോടി രൂപയ്ക്കാണ് പൊളിക്കാന്‍ കരാര്‍ എടുത്തിരിക്കുന്നത്. കെട്ടിടം അപകടാവസ്ഥയിലാണെന്ന് കാണിച്ച് സ്വകാര്യ വ്യക്തി 2018ല്‍ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് കെട്ടിടം പൊളിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഫിന്‍ജാല്‍ ചുഴലിക്കാറ്റ് : തമിഴ്നാടിന് 944.80 കോടി രൂപ സഹായധനം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഫിന്‍ജാല്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് നാശനഷ്ടമുണ്ടായ തമിഴ്നാടിന് സഹായധനം പ്രഖ്യാപിച്ച് കേന…