ആലപ്പുഴ: ജില്ലയുടെ 57-ാമത് ജില്ല കളക്ടറായി ജോണ്‍ വി. സാമുവല്‍ ചുമതലയേറ്റു . നിലവിലെ കളക്ടര്‍ മൈനിംഗ് ആന്റ് ജിയോളജി വകുപ്പിലേക്ക് സ്ഥലം മാറി പോകുന്ന ഒഴിവിലാണ് നിയമനം.2015 ബാച്ച് ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് ജോണ്‍ വി. സാമുവല്‍. ഇപ്പോള്‍ ഭൂജല വകുപ്പ് ഡയറക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി, കണ്ണൂര്‍ ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണര്‍, ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ എന്നീ സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബിനോയ് തോമസിന്റെ ഏറ്റവും വലിയ ആഗ്രഹം നിറവേറ്റുമെന്ന് സുരേഷ് ഗോപി

കൊച്ചി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ച തൃശൂര്‍ ചാവക്കാട് തെക്കന്‍ പാലയൂര്‍ ബിനോയ് തോമസിന് വ…