തിരുവനന്തപുരം: കേരള കലാമണ്ഡലം വൈസ് ചാന്‍സലറായി പ്രഫ.ബി.അനന്തകൃഷ്ണനെ ചാന്‍സലര്‍ ഡോ.മല്ലിക സാരാഭായ് നിയമിച്ചു.ഹൈദരബാദ് സര്‍വകലാശാലയിലെ സരോജിനി നായിഡു സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്റെ തലവനാണ് അനന്തകൃഷ്ണന്‍.ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകളിലെ അക്കാദമിക് കമ്മറ്റികളിലെയും ബോര്‍ഡുകളിലെയും അംഗമാണ്.ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് തിയറ്റര്‍ റിസര്‍ച്ചിന്റെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യന്‍ സൊസൈറ്റി ഫോര്‍ തിയറ്റര്‍ റിസര്‍ച്ചിന്റെ സ്ഥാപക ജനറല്‍ സെക്രട്ടറിയാണ്. കഴിഞ്ഞ ഒന്നര വര്‍ഷമായി കാലടി സര്‍വകലാശാല വിസിക്കായിരുന്നു കേരള കലാമണ്ഡലത്തിന്റെ അധിക ചുമതല.
Click To Comment