കൊച്ചി: അലന്‍ ഷുഹൈബിനെതിരെ ആത്മഹത്യാശ്രമത്തിന് കൊച്ചി ഇന്‍ഫോപാര്‍ക് പോലീസ് കേസെടുത്തു. അലന്‍ ഷുഹൈബ് ഇപ്പോഴും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.ആരോഗ്യനില മോശമായി തുടരുന്നതിനാല്‍ പോലീസിന് ഇത് വരെയും അലന്റെ മൊഴിയെടുക്കാന്‍ സാധിച്ചട്ടില്ല. 30 ഉറക്ക ഗുളികകള്‍ കഴിച്ചുവെന്നാണ് എഫ് ഐ ആറിലുള്ളത്. തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്ന അലനെ മുറിയിലെക്ക് ഇന്ന് മാറ്റുമെന്നാണ് വിവരം.പന്തീരങ്കാവ് യുഎപിഎ കേസിലെ പ്രതിയായ അലന്‍ ഷുഹൈബിനെ അവശനിലയില്‍ കണ്ടതിനെ തുടര്‍ന്ന് ഇന്നലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അളവില്‍ കൂടുതല്‍ ഉറക്കഗുളിക കഴിച്ച് കൊച്ചിയിലെ ഫ്ളാറ്റില്‍ അവശനിലയില്‍ കണ്ടെത്തിയ അലനെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അലന്‍ ഷുഹൈബ് അയച്ച സന്ദേശത്തില്‍ പറയുന്നത് ‘ സിസ്റ്റവും എസ് എഫ് ഐയുമാണ് തന്റെ ഈ അവസ്ഥയ്ക്ക് കാരണമെന്നാണ്. സിസ്റ്റം തന്നെ തീവ്രവാദിയാക്കാന്‍ ശ്രമിക്കുന്നതായും തന്റെ ജീവിതം അമ്മാനമാടുകയാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…