തൃശൂര്‍: നെഗറ്റീവ് എജര്‍ജി മാറ്റാന്‍ സര്‍ക്കാര്‍ ഓഫീസില്‍ പ്രാര്‍ത്ഥന നടത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥയ്ക്ക് സസ്പെന്‍ഷന്‍.സര്‍ക്കാര്‍ സര്‍വീസ് ചട്ടം ലംഘിച്ചതിനാണ് നടപടി. തൃശൂര്‍ ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ കെ.എ ബിന്ദുവിനെയാണ് അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തത്.സെപ്തംബര്‍ 29നാണ് അയ്യന്തോളിലെ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓഫീസില്‍ വൈദിക വിദ്യാര്‍ത്ഥി പ്രാര്‍ത്ഥന നടത്തിയത്. വകുപ്പ്മന്ത്രി വിഷയത്തില്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. സബ് കലക്ടറോടാണ് റിപ്പോര്‍ട്ട് തേടിയിരുന്നത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഓഫീസിലെ താത്ക്കാലിക ജീവനക്കാരനാണ് പ്രാര്‍ത്ഥന നടത്തിയ വൈദിക വിദ്യാര്‍ത്ഥി.ഓഫീസില്‍ അടിക്കടി പ്രശ്നങ്ങള്‍ ഉണ്ടാകുന്നതിന് കാരണം ഓഫീസിലെ നെഗറ്റീവ് എനര്‍ജി മൂലമാണെന്ന് പറഞ്ഞായിരുന്നു പ്രാര്‍ത്ഥനാ ചടങ്ങ്.
‘ആദ്യം നിങ്ങളുടെപ്രശ്‌നം തീര്‍ക്കൂ, എന്നിട്ട് ഇതില്‍ ഇടപടാം
വാഷിങ്ടണ്‍: ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മധ്യസ്ഥതവഹിക്കാന്‍ തയ്യാറാണെന്ന റഷ്യന്‍ പ്രസി…