കരുനാഗപ്പള്ളി: തുടര്‍ച്ചയായി പെയ്ത മഴയില്‍ റോഡ് തകര്‍ന്നതോടെ ദേശീയപാതയില്‍ ഗതാഗത തടസ്സം രൂക്ഷമായി. ദേശീയപാതയില്‍ വവ്വാക്കാവ് ജങ്ഷന്‍ മുതല്‍ പുതിയകാവ് വരെയുള്ള ഭാഗങ്ങളിലാണ് റോഡില്‍ മരണക്കുഴികള്‍ രൂപപ്പെട്ടിരിക്കുന്നത്.ഇരുചക്രവാഹനങ്ങള്‍, മുച്ചക്രവാഹനങ്ങള്‍ എന്നിവ വീണാല്‍ വന്‍ അപകടങ്ങള്‍ ഉണ്ടായേക്കാവുന്ന കുഴികള്‍ രൂപപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും ദേശീയപാത അധികൃതര്‍ ഇപ്പോഴും കാണാത്ത ഭാവമാണ്. വലിയ വാഹനങ്ങള്‍ക്ക് പോലും അനായാസം കടന്നുപോകാന്‍ കഴിയാതായതോടെ ഇവിടെ രൂക്ഷമായ ഗതാഗതതടസ്സമാണ് ഉണ്ടാകുന്നത്. പുതിയ ദേശീയപാതയുടെ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിലവിലുള്ള റോഡിന്റെ ഇരുവശങ്ങളിലും താല്‍ക്കാലിക ഡിവൈഡറുകള്‍ സ്ഥാപിച്ചിരിക്കുന്നതിനാല്‍ കുഴിയൊഴിഞ്ഞ് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. രാത്രികാലങ്ങളില്‍ വന്‍ അപകടത്തിന് സാധ്യതയായേക്കാവുന്ന കുഴികള്‍ അടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ അടിയന്തര നടപടകള്‍ വേണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമായി.
കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍
കാണാതായ വയോധികയുടെ മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയില്‍ പ്ലാസ്റ്റിക് ഷീറ്റില്‍ പൊതിഞ്ഞ നി…