തലശേരി: തലശേരി നഗരത്തെ വീണ്ടും വിറപ്പിച്ചു റസീന. തിങ്കളാഴ്ച്ച രാത്രീ തലശേരി കീഴന്തി മുക്കില്‍ മദ്യപിച്ച് അഴിഞ്ഞാടുകയും നാട്ടുകാരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ വടക്കുമ്ബാട് കല്യാണം വീട്ടില്‍ മുപ്പത്തെട്ട് വയസ്സ് കാരിയായ റസീനയെ തലശ്ശേരി എസ്.ഐ.വി.വി. ദീപ്തി അറസ്റ്റ് ചെയ്തു. മദ്യപാനത്തിനിടെ സുഹൃത്തുമായി തര്‍ക്കത്തിലേര്‍പ്പെട്ട യുവതിയെ കസ്റ്റഡിയിലെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി എസ്.ഐ യ്ക്കു നേരെയും പരാക്രമം നടത്തിയത്.അറസ്റ്റ് ചെയ്ത യുവതിയെ വൈദ്യ പരിശോധനക്കിടയിലും പോലീസ് കൃത്യനിര്‍വ്വഹണം തടസ്സപെടുത്തി. ഇതിന് മുമ്ബ് ഈ യുവതി മദ്യപിച്ച് വാഹനത്തിലെത്തി പരാക്രമം നടത്തുന്നത് നിത്യ സംഭവമായിട്ടുണ്ട് വിവിധ . വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത യുവതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. യുവതി സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…