കണ്ണൂര്‍: തലശേരിയില്‍ പന്തല്‍ പണിക്കെത്തിയ യുവാവ് സ്റ്റേഡിയത്തിന്റെ മറയില്ലാത്ത ജലസംഭരണിയില്‍ വീണ് മരിച്ചു.പാനൂര്‍ പാറാട് നുഞ്ഞമ്ബ്രം സജിന്‍ കുമാര്‍(24) ആണ് മരിച്ചത്.തലശേരി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്പോര്‍ട്സ് കാര്‍ണിവല്‍ പരിപാടിയുമായി ബന്ധപ്പെട്ട പന്തല്‍ പണിക്കെത്തിയതാണ് ഇയാള്‍. ഇന്ന് പുലര്‍ച്ചെ രണ്ടിനാണ് സംഭവം. സ്റ്റേഡിയത്തോട് ചേര്‍ന്നുള്ള ജലസംഭരണിയുടെ മുകളില്‍ കയറി ലൈറ്റിംഗ് സംവിധാനത്തിന് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതിനിടെയാണ് അപകടം. മൂടിയില്ലാത്ത ജലസംഭണിയിലേക്ക് യുവാവ് വീഴുകയായിരുന്നുഏറെ നേരമായി ഇയാളെ കാണാതെ ഒപ്പമുണ്ടായിരുന്നവര്‍ അന്വേഷിച്ച് ചെന്നപ്പോഴാണ് വിവരം അറിഞ്ഞത്. പിന്നീട് ഫയര്‍ഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.
Click To Comment