റഷ്യന്‍ സൈന്യത്തില്‍ സേവനം അനുഷ്ഠിച്ച 100 ലധികം നേപ്പാളികളെ കാണാതായെന്നും ഉക്രയിനെതിരേയുള്ള യുദ്ധത്തില്‍ അനേകര്‍ക്ക് പരിക്കേറ്റതായും നേപ്പാളി വിദേശകാര്യമന്ത്രി നാരായണ്‍ പ്രസാദ് സൗദ്.
നിലവില്‍ റഷ്യന്‍ സൈന്യത്തില്‍ ഏകദേശം 200 ലധികം നേപ്പാളികള്‍ സൈനികരായി ജോലി ചെയ്യുന്നുണ്ടെന്നും ഒരുപക്ഷേ ഇതിനേക്കാള്‍ കുടുതലായിരിക്കാമെന്നും കൃത്യമായ കണക്കുകള്‍ തങ്ങളുടെ കൈവശമില്ലെന്നും സൗദ് നേപ്പാളിലെ ന്യൂസ് ഏജന്‍സിയായ രാഷ്ട്രീയ സമാചാര്‍ സമിതിയുടെ അഭിമുഖത്തില്‍ പറഞ്ഞു.നേപ്പാളില്‍ നിന്നും പഠിക്കാനും ജോലി വാങ്ങിക്കാനും ടൂറിസ്റ്റുകളായും റഷ്യയിലേക്ക് പോയ 200 നേപ്പാളി യുവാക്കള്‍ സൈന്യത്തില്‍ ചേര്‍ന്നതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് സൗദ് പറഞ്ഞു. കണക്കുകള്‍ ഇതിലൂം കൂടുതലാണെന്നും 100 ലധികം പേരെ കാണാതായതിന്റെയും പരിക്കേറ്റതിന്റെയും പരാതികള്‍ വിദേശകാര്യ മന്ത്രാലയത്തിന് കിട്ടിയിട്ടുണ്ടെന്നും പറഞ്ഞു. റഷ്യന്‍ സൈന്യത്തില്‍ നേപ്പാളി യുവാക്കള്‍ ജോലി ചെയ്യുന്നതിലുള്ള ആശങ്ക നേപ്പാള്‍ റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും പറഞ്ഞു.
ചില നേപ്പാളി പൗരന്മാര്‍ തങ്ങളുടെ സൈന്യത്തില്‍ ചേര്‍ന്നതായും അവരില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായും റഷ്യന്‍ സര്‍ക്കാര്‍ വിവരം കൈമാറി. ഇത് കൂടാതെ നൂറോളം നേപ്പാളികളെ കാണാതായതായും പരിക്കേറ്റതായും മന്ത്രാലയത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അവരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും മന്ത്രാലയവുമായി ബന്ധപ്പെടുകയായിരുന്നു.” വിദേശകാര്യ മന്ത്രി പറഞ്ഞു. ഇക്കാര്യത്തിലുള്ള തങ്ങളുടെ ആശങ്കകള്‍ റഷ്യന്‍ സര്‍ക്കാരിനെ അറിയിക്കാന്‍ മന്ത്രാലയം നേപ്പാളിലെ റഷ്യന്‍ അംബാസഡറോട് ആവശ്യപ്പെട്ടിട്ടുണ്ട്.റഷ്യ, ഇന്ത്യ, ബംഗ്ളാദേശ്, ശ്രീലങ്ക, ആറ് ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യാന്‍ എന്‍ഒസി വാങ്ങണമെന്ന ചട്ടം നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ബ്ബന്ധമാക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ഉക്രെനിയന്‍ സൈന്യത്തിന്റെ പിടിയിലുള്ള നേപ്പാളികളെ മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാനെന്നും സൗദ് പറഞ്ഞു. ഹമാസ് ബന്ദികളാക്കിയിട്ടുള്ള നേപ്പാളി വിദ്യാര്‍ത്ഥിയായ ബിപിന്‍ ജോഷി അടക്കമുള്ളവരുടെ മോചനത്തിലാണ് നേപ്പാള്‍ സര്‍ക്കാര്‍ ഇപ്പോള്‍ ശ്രദ്ധ എടുത്തിരിക്കുന്നത്. ഒക്ടോബര്‍ 7 ന് ഇസ്രായേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിയായ ബിപിന്‍ ജോഷിയെ കാണാതാകുകയും ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…