ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ ചെന്നൈ ടീമിനെ സ്വന്തമാക്കി നടിപ്പിന്‍നായകന്‍ സൂര്യ. താരം തന്നെയാണ് ആരാധകരോട് ഇക്കാര്യം പങ്കുവച്ചത്.നമുക്ക് ഒരുമിച്ച് നിന്ന് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാമെന്ന് താരം സമൂഹമാദ്ധ്യമമായ എക്സില്‍ കുറിച്ചു. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈ ടീമിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ കാര്യം അറിയിക്കുകയാണ്. എല്ലാ ക്രിക്കറ്റ് പ്രേമികളും ചേര്‍ന്ന് നമുക്ക് കായിക മികവിന്റെ ഒരു പുതുചരിത്രം സൃഷ്ടിക്കാം’. എന്നായിരുന്നു സൂര്യ എക്സില്‍ കുറിച്ചത്. ഐഎസ്പിഎല്ലിലേയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ലിങ്കും പോസ്റ്റിനൊപ്പം ചേര്‍ത്തു.
നേരത്തെ ഹൈദരാബാദ് ടീമിനെ സ്വന്തമാക്കിയ വിവരം പങ്കുവച്ച് നടന്‍ രാംചരണ്‍ തേജ രംഗത്ത് വന്നിരുന്നു. മുംബൈ ടീം അമിതാഭ് ബച്ചനും ബെംഗളൂരു ടീം ഹൃത്വിക് റോഷനും ജമ്മു കശ്മീര്‍ ടീം അക്ഷയ് കുമാറുമാണ് സ്വന്തമാക്കിയിരിക്കുന്നത്. 2024 മാര്‍ച്ച് 2 മുതല്‍ 9 വരെയാണ് ഐഎസ്പിഎല്‍ മത്സരങ്ങള്‍ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…