തൃശൂര്‍: തൃശൂര്‍ പൂരം തകര്‍ക്കാന്‍ ശ്രമിച്ചാല്‍ ശബരിമലയിലേതിനേക്കാള്‍ വലിയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. പൂരം തകര്‍ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അള്ളു വയ്ക്കുകയാണ്. കേരളത്തിന്റെ ആധ്യാത്മിക പാരമ്ബര്യത്തെ ഇല്ലാതാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുന്നതിന്റെ ഭാഗമാണ് സര്‍ക്കാന്‍ നിലപാടെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. വിശ്വാസി സമൂഹം അതനുവദിക്കില്ല. പൂരം ഭംഗിയായി നടത്താനുള്ള നടപടികള്‍ ദേവസ്വം ബോര്‍ഡ് എടുക്കണം.പാറമേക്കാവ് ദേവസ്വം മിനി പൂരം നടത്തുന്നത് വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനല്ലേ എന്ന ചോദ്യത്തിന് അത് ദേവസ്വത്തിന്റെ കാര്യമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.ഇതിനിടെ ഇന്നു വൈകിട്ട് ഏഴരയ്ക്ക് മുഖ്യമന്ത്രി പൂരം സംബന്ധിച്ച ആലോചനയോഗം വിളിച്ചു. ഓണ്‍ലൈനായി നടക്കുന്ന യോഗത്തില്‍ പാറമേക്കാവ് തിരുവമ്ബാടി ദേവസ്വം പ്രതിനിധികളും ജില്ലയിലെ രണ്ടു മന്ത്രിമാരും കൊച്ചിന്ത്യാഗവും ബോര്‍ഡ് പ്രസിഡണ്ടും സംബന്ധിക്കും.
സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; 7 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.…