കൊല്ലം: അച്ഛനും കൊച്ചച്ഛനും പകര്‍ന്നുവച്ച പാതയിലൂടെ മഹേശ്വറും നടന്ന് കയറിയത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ മിമിക്രി വേദിയില്‍.മിമിക്രി കലാകാരന്‍ മധു പുന്നപ്രയുടെ ഇളയ മകനായ മഹേശ്വര്‍ മികച്ച പ്രകടനത്തിലൂടെ എച്ച്.എസ്.എസ് വിഭാഗം മിമിക്രി മത്സരത്തില്‍ എ ഗ്രേഡ് നേടി.അമ്ബലപ്പുഴ കുഞ്ചുപിള്ള സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മഹേശ്വര്‍. മല്‍സരവേദികള്‍ക്ക് പുറമെ ഉത്സവവേദികളിലും ഹാസ്യ പരിപാടികളിലും സജീവമാണ്. മിമിക്രിയില്‍ മധുപുന്നപ്രയും അച്ഛന്റെ അനുജന്‍ പുന്നപ്ര മനോജുമാണ് ഗുരുക്കന്മാര്‍. ആനുകാലിക വിഷയങ്ങളെ പ്രശസ്ത താരങ്ങളെ അണിനിരത്തി ഒരു ചാനല്‍ ചര്‍ച്ചയിലൂടെ അവതരിപ്പിച്ചാണ് മഹേശ്വര്‍ കാണികളുടെ കയ്യടി വാങ്ങിയത്.കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും മിമിക്രിയില്‍ പങ്കെടുത്തിരുന്നു. നാടന്‍പാട്ട് കലാകാരന്‍ കൂടിയായ മഹേശ്വര്‍, പുന്നപ്ര മനോജ് നടത്തുന്ന സമിതിയിലെ ഗായകന്‍ കൂടിയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

പാര്‍ക്കിന്‍സണ്‍സ് രോഗിയായ 58കാരി ഭാര്യയെ കൊലപ്പെടുത്തിയത് കാമുകിയെ കൂടെ കൂട്ടാന്‍, 64കാരനായ വിമുക്തഭടന്‍ പിടിയില്‍

    മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെ…