റായ്പുര്‍: ഭാര്യയുമായി കലഹിച്ച യുവാവ് അമ്മയെയും കൈക്കുഞ്ഞിനെയും മഴു ഉപയോഗിച്ച് വെട്ടി കൊലപ്പെടുത്തി. ഛത്തിസ്ഗഡിലെ ബാലോഡ് ജില്ലയിലെ ഉസര്‍വാര ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം.
സംഭവത്തില്‍ ഭവാനി നിഷാദ് (30) നെ പോലീസ് അറസ്റ്റുചെയ്തു. അമ്മ ശാന്ദി നിഷാദ് (50) രണ്ട് മാസം പ്രായമായ മകന്‍ വെഭവ് എന്നിവരെ വെട്ടി കൊലപ്പെടുത്തിയശേഷം ഭാര്യ ജഗേശ്വരി ( 26) നെ ഇയാള്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. പരിക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവര്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നിഷാദ് മറ്റൊരാളുടെ എടിഎം കാര്‍ഡ് മോഷ്ടിച്ച് 4,0000 രൂപ കവര്‍ന്നിരുന്നു. ഇത് പുറത്തറിഞ്ഞതോടെ പ്രതി കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു. തുടര്‍ന്ന് ഭാര്യയുമായുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…