സലാല: ശൈത്യകാല അവധിക്ക് ഫ്യൂച്ചര്‍ അക്കാദമി ഫോര്‍ സ്‌പോട്‌സ് സലാലയില്‍ വിദ്യാര്‍ഥികള്‍ക്കായ് സൗജന്യ ക്രിക്കറ്റ് പരിശീലന ക്യാമ്ബ് സംഘടിപ്പിച്ചു.അല്‍ നാസര്‍ സ്റ്റേഡിയത്തിലെ ഫാസ് ഗ്രൗണ്ടില്‍ ഡിസംബര്‍ 27 മുതല്‍ ജനുവരി ആറു വരെ നടന്ന ക്യാമ്ബില്‍ 28 പെണ്‍കുട്ടികള്‍ ഉള്‍പ്പടെ 130 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ലോയ്ഡ് കെല്ലര്‍, കസൂന്‍, നിലങ്ക എന്നിവര്‍ മുഖ്യ പരിശീലകരായിരുന്നു. ശാന്തി,റോഷന്‍,സച്ചു, റിജുരാജ്,സഹദ് എന്നിവരും പരിശീലനത്തിനു നേതൃത്വം നല്‍കി.സമാപന ചടങ്ങില്‍ ദോഫാറിലെ കള്‍ച്ചര്‍ ,യൂത്ത്, സ്‌പോട്‌സ് ഡി.ജി. മസ അബ്ദുല്ല സൈഫ് അല്‍ ഖസബി മുഖ്യാതിഥിയായി. ഡയറക്ടര്‍ അലി മുഹമ്മദ് ബാക്കി, എംബസി കോണ്‍സുലാര്‍ ഏജന്റ് ഡോ.കെ.സനാതനന്‍, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് രാകേഷ് കുമാര്‍ ഝ, അല്‍ നാസര്‍ ക്ലബ് പ്രസിഡന്റ് ആമിര്‍ ഷന്‍ഫരി, സാലം അല്‍ മആഷനി എന്നിവരും സംബന്ധിച്ചു.വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും മൊമന്റൊയും സമ്മാനിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ കെ.എ.സലാഹുദീന് ഉപഹാരം നല്‍കി. ഫ്യൂച്ചര്‍ അക്കാദമി എം.ഡി ജംഷാദ് അലിയാണ് പരിപാടികള്‍ക്ക് നേത്യത്വം നല്‍കിയത്. ഇന്ത്യന്‍ സോഷ്യല്‍ ക്ലബുമായി സഹകരിച്ചാണ് ക്യാമ്ബ് ഒരുക്കിയത്.
അഭിഷേക് ബച്ചന്റെ ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസ് സീസണ്‍ 2ന്റെ റിലീസ് തീയതി പുറത്തുവിട്ടു
ബ്രീത്ത്: ഇന്‍ ടു ദ ഷാഡോസിന്റെ പുതിയ സീസണില്‍ അഭിഷേക് എ ബച്ചന്‍, അമിത് സാദ്, നിത്യ മേനന്‍,…