പത്തനംത്തിട്ട : പമ്ബയില്‍ കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ഹില്‍ വ്യൂവില്‍നിന്നും ആളുകളെ കയറ്റാന്‍ ബസ് സ്റ്റാന്‍ഡിലേക്ക് കൊണ്ടുവരുന്നതിനിടയിലാണ് തീപിടുത്തം ഉണ്ടായത്.പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം.ഉടന്‍ തന്നെ ഫയര്‍ ഫോഴ്സെത്തി തീയണിച്ചു. തീപിടത്തത്തില്‍ ആളപായമില്ല. അപകട സമയത്ത് ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ബസിലുണ്ടായിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമാണെന്നാണ് പ്രാഥമിക നിഗമനം.കഴിഞ്ഞ ദിവസവും ഇതേ സ്ഥലത്ത് വെച്ച് കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്സ് അധികൃതരെത്തി തീയണികയായിരുന്നു.
സഹകരണം ശരിവെച്ച് കെ രാമന്‍ പിള്ള
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍…