ഹൈദരാബാദ്;ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായതിനെ തുടര്‍ന്ന് ഉപഭോക്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ ഉത്തരവിട്ട് ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍.തുക നല്‍കേണ്ടത് ഇലക്ട്രീക്ക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ബെന്‍ലിംഗാണ്.പൊട്ടിത്തെറിച്ചതിന്റെ കാരണം മനസ്സിലാക്കേണ്ടത് നിര്‍മാതാവിന്റെ ഉത്തരവാദിത്തമാണെന്നും പരാതിക്കാര്‍ക്ക് നേരിടേണ്ടി വന്ന നാശനഷ്ടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കേണ്ടത് കടമയാണെന്നും ഈക്കാര്യത്തില്‍ നിര്‍മാതാക്കള്‍ മെനക്കെടുന്നില്ലായെന്നും കോടതി പരാമര്‍ശിച്ചു.2021 ഏപ്രിലിലാണ് ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങുന്നത്. പിന്നാലെ 2023 ഫെബ്രുവരിയില്‍ ഇത് പൊട്ടിത്തെറിച്ചതായിയാണ് പരാതിയില്‍ പറയുന്നത്.
കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും
എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…