ന്യൂഡല്‍ഹി: മുംബൈ – ഗുവാഹത്തി ഇന്‍ഡിഗോ വിമാനം ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ അടിയന്തരമായി ഇറക്കി. കനത്ത മൂടല്മഞ്ഞിനെ തുടര്ന്ന് ഗുവാഹത്തി വിമാനത്താവളത്തില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചയോടെ വിമാനം ധാക്കയില്‍ അടിയന്തരമായി ഇറക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. യാത്രക്കാരെല്ലാം വിമാനത്തില്‍ തന്നെ തുടരുകയാണെന്നാണ് ലഭിക്കുന്ന വിവരം.മുംബൈയില്‍നിന്നും ഗുവാഹത്തിയിലേക്കുള്ള ഇന്‍ഡിഗോയുടെ 6ഇ 5319 വിമാനമാണ് അടിയന്തരമായി ലാന്‍ഡ് ചെയ്തത്. ധാക്കയില്‍നിന്ന് ഗുവാഹത്തിയിലേക്ക് യാത്രക്കാരെ എത്തിക്കുന്നതിനാവശ്യമായ സജ്ജീകരണങ്ങള്‍ നടത്തിവരികയാണെന്നും യാത്രക്കാര്‍ക്ക് ആവശ്യമായ പ്രാഥമിക സഹായങ്ങളൊക്കെ ചെയ്തുവരുന്നുണ്ടെന്നും ഇന്‍ഡിഗോ കുറിപ്പില്‍ അറിയിച്ചു.
സഹകരണം ശരിവെച്ച് കെ രാമന്‍ പിള്ള
തിരുവനന്തപുരം: സിപിഎമ്മുമായുള്ള ആര്‍എസ്എസ് സഹകരണം ശരിവെച്ച് ബിജെപി സംസ്ഥാന മുന്‍അധ്യക്ഷന്‍…