തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം. സാമ്പത്തിക പരാതികളില്‍ അന്വേഷണം വേണമെന്ന വിലയിരുത്തലിലാണ് ഉത്തരവ്. മൂന്നംഗ സംഘമാണ് അന്വേഷണം നടത്തുക. നാലുമാസത്തിനുള്ളില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കണം.സിഎംആര്‍എല്‍ എന്ന സ്വകാര്യ കമ്പനിയില്‍നിന്ന് വീണയ്ക്ക് 3 വര്‍ഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനുപിന്നാലെയാണ് അന്വേഷണം.വീണയുടെ കമ്പനി നിരവധി നിയമ ലംഘനങ്ങള്‍ നടത്തിയെന്നാണ് ഉത്തരവില്‍ പറയുന്നത്. സിഎംആര്‍എല്‍, കെഎസ്‌ഐഡിസി എന്നിവയും അന്വേഷണ പരിധിയിലുണ്ട്. മൂന്നു സ്ഥാപനങ്ങളുടെയും മുഴുവന്‍ ഇടപാടുകളും വിശദമായി അന്വേഷിക്കും.കര്ണാടക ഡെപ്യൂട്ടി റജിസ്ട്രാര് ഓഫ് കമ്പനീസ് വരുണ് ബിഎസ്, പോണ്ടിച്ചേരി ആര്.ഒ.സി. എ. ഗോകുല്‌നാഥ്, ചെന്നൈ ഡപ്യൂട്ടി ഡയറക്ടര് കെ.എം.ശങ്കര നാരായണന്, എന്നിവര്ക്കാണ് അന്വേഷണ ചുമതല
കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും
എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…