കോഴിക്കോട്: സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ലെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം കെ.കെ. ഷൈലജ എംഎല്‍എ.നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും അവര്‍ പറഞ്ഞു.ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രതിനിധ്യം വര്‍ധിപ്പിക്കണമെന്നും ഷൈലജ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രതിനിധ്യം കൊടുക്കണമെന്ന ധാരണ എല്‍ഡിഎഫില്‍ ഉണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രി ആകുന്നതില്‍ തടസമില്ല. പക്ഷേ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യമില്ലല്ലോയെന്നും അവര്‍ പറഞ്ഞു.വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ സര്‍ക്കാര്‍ മാധ്യമങ്ങളെ വേട്ടയടുന്നു എന്നത് ശരിയല്ല. കോവിഡ്, നിപ കാലഘട്ടത്തില്‍ മികച്ച സഹകരണമാണ് മാധ്യമങ്ങള്‍ നല്‍കിയതെന്നും ഷൈലജ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

വസ്തുനികുതി: മാര്‍ച്ച് 31 വരെ പിഴപ്പലിശ ഒഴിവാക്കി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടയ്‌ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാര്‍ച്ച് 31 വര…