ദക്ഷിണ കൊറിയയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കടുത്ത നിയന്ത്രണമുള്ള വടക്കന്‍ കൊറിയയില്‍ കെ.പോപ്പ് ഡ്രാമകള്‍ കണ്ടതിന്റെ പേരില്‍ രണ്ടു ആണ്‍കുട്ടികള്‍ക്ക് 12 വര്‍ഷം കഠിനാദ്ധ്വാനത്തിന് ശിക്ഷ.100 കണക്കിന് വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്ന ഒരു ഔട്ട്ഡോര്‍ സ്റ്റേഡിയത്തില്‍ അവര്‍ക്ക് മുന്നില്‍ 16 കാരായ ആണ്‍കുട്ടികള്‍ക്ക് കൈവിലങ്ങ് ഇടുന്ന 2022 ല്‍ ചിത്രീകരിച്ച വീഡിയോകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. സൈനികവേഷമിട്ട ഉദ്യോഗസ്ഥര്‍ കുട്ടികള്‍ക്ക് മുന്നില്‍ കുറ്റപത്രം വായിക്കുന്നതും ദൃശ്യത്തിലുണ്ട്.ടെലിവിഷന്‍ ഷോകളും സിനിമകളും ഉള്‍പ്പെടെ എല്ലാത്തരം ദക്ഷിണകൊറിയന്‍ വിനോദപരിപാടികളും വടക്കന്‍ കൊറിയയില്‍ നിരോധിച്ചിട്ടുണ്ട്. ലോകം മുഴുവന്‍ വലിയ ആരാധകരുള്ള കെ. ഡ്രാമ ഇരുവരും ശിക്ഷ കിട്ടുമെന്ന റിസ്‌ക്ക് ഏറ്റെടുത്ത് കാണുകയായിരുന്നു. അതേസമയം കടുത്ത നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും ഉത്തരകൊറിയയില്‍ നിന്നും ശിക്ഷയുടെ വിവരങ്ങളും ചിത്രങ്ങളുമെല്ലാം പുറത്തുവന്നത് ദൂരൂഹമാണ്. അതേസമയം ശിക്ഷയ്ക്ക് ഇരയായ കുട്ടികളുടേയും ഉദ്യോഗസ്ഥരുടേയും പേരോ വിലാസമോ ഒന്നും പുറത്തുവിട്ടിട്ടില്ല.ഉത്തര കൊറിയന്‍ അധികാരികള്‍തന്നെ ചിത്രീകരിച്ച വീഡിയോ, ഒരു ആംഫി തിയേറ്ററില്‍ ഏകദേശം 1,000 വിദ്യാര്‍ത്ഥികള്‍ വീക്ഷിക്കുമ്‌ബോള്‍ ചാരനിറത്തിലുള്ള സ്‌ക്രബ്ബ് ധരിച്ച രണ്ട് വിദ്യാര്‍ത്ഥികളെ കൈവിലങ്ങിട്ട് നില്‍ക്കുന്ന ഒരു വലിയ പൊതു വിചാരണ കാണിക്കുന്നു. 16 വയസ്സുള്ള രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികളും മുഖംമൂടി ധരിച്ചിരിക്കുന്നതിനാല്‍ ദൃശ്യങ്ങള്‍ കോവിഡ് പാന്‍ഡെമിക് സമയത്ത് ചിത്രീകരിച്ചതാണെന്ന് സൂചിപ്പിക്കുന്നു. ദക്ഷിണ കൊറിയന്‍ സിനിമകള്‍, സംഗീതം, മ്യൂസിക് വീഡിയോകള്‍ എന്നിവ മൂന്ന് മാസത്തിലേറെയായി കാണുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ശിക്ഷ വിധിച്ചത്.മുമ്ബ് കുറ്റം ചെയ്തതായി തെളിയിക്കപ്പെടുന്ന കുട്ടികളെ ജയിലിലേക്ക് അയയ്ക്കുന്നതിന് പകരം യൂത്ത് ലേബര്‍ ക്യാമ്ബിലേക്ക് വിടുകയോ അഞ്ചു വര്‍ഷത്തില്‍ കുറഞ്ഞ ശിക്ഷ നല്‍കുകയോ ഒക്കെയായിരുന്നു പതിവ്. അതേസമയം 2020 ല്‍ ദക്ഷിണകൊറിയന്‍ വിനോദവിപണിയുമായി ബന്ധപ്പെട്ട് എന്ത് പ്രചരിപ്പിച്ചാലും ആസ്വദിച്ചാലും അത് വധശിക്ഷ വരെ കിട്ടുന്ന കുറ്റമായിരുന്നു. ദക്ഷിണ കൊറിയയിലുള്ള ഒരു കൂട്ടുകാരന്‍ പങ്കുവെച്ച സിനിമ കാണുകയും പാട്ട് കേള്‍ക്കുകയും ചെയ്തതിന്റെ പേരില്‍ ഒരു 22 കാരനെ നേരത്തേ വെടിവെച്ചു കൊന്നിരുന്നു.വടക്കന്‍ കൊറിയക്കാര്‍ക്ക് ഉപാധികളില്ലാത്ത സാമ്ബത്തികവും മാനുഷികവുമായ സഹായം വാഗ്ദാനം ചെയ്യുന്ന ദക്ഷിണ കൊറിയയുടെ ‘സൂര്യപ്രകാശ നയം’ വന്ന 2000 മുതലാണ് ദക്ഷിണ കൊറിയന്‍ വിനോദപരിപാടികള്‍ വടക്കന്‍ കൊറിയയല്‍ എത്തിത്തുടങ്ങിയത്. എന്നാല്‍ 2010 ല്‍ സിയോള്‍ ഈ നയം അവസാനിപ്പിച്ചു, അവര്‍ ഉദ്ദേശിച്ചിരുന്ന സാധാരണ ഉത്തരകൊറിയക്കാര്‍ക്ക് സഹായം എത്തിയിട്ടില്ലെന്നും അത് പ്യോങ്യാങ്ങിന്റെ പെരുമാറ്റത്തില്‍ ‘നല്ല മാറ്റങ്ങളൊന്നും’ വരുത്തിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിര്‍ത്തി വെച്ചത്. എന്നാല്‍ അതിന് ശേഷവും ചൈനവഴി ദക്ഷിണ കൊറിയന്‍ വിനോദം ഉത്തര കൊറിയയില്‍ എത്തിക്കൊണ്ടിരുന്നു.
കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും
എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…