കങ്കണാ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ എമര്‍ജന്‍സിയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂണ്‍ 14 നാണ് തീയേറ്ററിലെത്തുക.ഇന്ദിര പ്രിയദര്‍ശിനി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച കാലഘട്ടത്തെ വിശദീകരിക്കുന്നതാണ് ചിത്രം. ട്വിറ്ററിലൂടെ കങ്കണ തന്നെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധാനം കങ്കണ തന്നയാണ് നിര്‍വഹിച്ചിരിക്കുന്നത്. റെണു പിത്തിയോടൊപ്പം ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ്. റിതേഷ് ഷായുടേതാണ് തിരക്കഥ.ചിത്രത്തില്‍ അനുപം ഖേറാണ് ജയപ്രകാശ് നാരായണായി എത്തുന്നത്. മലയാളിയായ വിശാഖ് നായര്‍ സഞ്ജയ് ഗാന്ധിയായും മിലിന്ദ് സോമന്‍ ഫീല്‍ഡ് മാര്‍ഷല്‍ സാം മനേക്ഷായായും എത്തുന്നു. ശ്രേയസ് തല്‍പ്പഡെയാണ് മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയായി വേഷമിടുന്നത്. സതീഷ് കൗശിക് ജഗ്ജീവന്‍ റാമായും ചിത്രത്തില്‍ എത്തുന്നു. ഹിന്ദി ഉള്‍പ്പെടെ വിവിധ ഭാഷകളില്‍ പുറത്തിറങ്ങുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് പ്രശസ്ത തമിഴ് സംഗീത സംവിധായകനായ ജി.വി പ്രകാശ് കുമാറാണ്.
ബംഗാളിലെ അധ്യാപക നിയമനങ്ങള്‍ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് ശരിവെച്ച് സുപ്രീം കോടതി
ന്യൂഡല്ഹി: പശ്ചിമ ബംഗാള് സ്‌കൂള് സര്വീസസ് കമ്മീഷന് നിയമന കുംഭകോണത്തില് മമത സ…