ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്‌കാരം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനമായ ജനുവരി 24 നോടനുബന്ധിച്ചാണ് രാഷട്രപതിയുടെ ഓഫീസില്‍ നിന്നുള്ള പ്രഖ്യാപനമെത്തിയത്.സാമൂഹ്യനീതിക്കായി നിലകൊണ്ട കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂര്‍ 1970 ഡിസംബര്‍ 1971 ജൂണ്‍ വരെയും 1977 ഡിസംബര്‍ 1979 ഏപ്രില്‍ വരെയുമാണ് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്നത്. അന്ന് ഒ.ബി.സി. വിഭാഗക്കാര്‍ക്കായുള്ള മുംഗേരി ലാല്‍ കമ്മിഷന്‍ നിര്‍ദേശങ്ങള്‍ ഇദ്ദേഹത്തിന്റെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നു. സര്‍ക്കാര്‍ ജോലികളില്‍ ഒബിസിക്കാര്‍ക്ക് സംവരണം നല്‍കണമെന്നായിരുന്നു കമ്മിഷന്റെ നിര്‍ദേശം.അതേസമയം, ഇന്ത്യ മുന്നണിയില്‍ ഇടഞ്ഞുനില്‍ക്കുന്ന ജെഡിയുവിനെ ലക്ഷ്യമിട്ടാണ് പുരസ്‌കാര പ്രഖ്യാപനമെന്ന വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു. ഠാക്കൂറിന്റെ മകന്‍ രാംനാഥ് ഠാക്കൂര്‍ നിതീഷ് കുമാറിന്റെ ജെ.ഡി.യുവില്‍നിന്നുള്ള രാജ്യസഭാ എം.പിയാണ്.
മുതിര്‍ന്ന ബിജെപി നേതാവ് അഹല്യ ശങ്കര്‍ അന്തരിച്ചു
മുതിര്‍ന്ന ബിജെപി നേതാവും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന അഹല്യ ശങ്കര്‍…