ന്യൂഡല്ഹി: മണിപ്പുരില് അസം റൈഫിള്‌സ് ജവാന് സഹപ്രവര്ത്തകരായ ആറുപേര്ക്ക് നേരെ വെടിവെച്ച ശേഷം സ്വയം വെടിയുതിര്ത്ത് മരിച്ചു. ഇന്‌ഡോ-മ്യാന്മര് അതിര്ത്തിയിലായിരുന്നു സംഭവം.അവധി കഴിഞ്ഞ് ബുധനാഴ്ച രാവിലെ ചുരാചന്ദ്പൂരിലെ വീട്ടില് നിന്ന് തിരിച്ചെത്തിയ ശേഷമാണ് ജവാന് സഹപ്രവര്ത്തകരെ വെടിവെച്ച ശേഷം ജീവനൊടുക്കിയത്. ദക്ഷിണ മണിപ്പൂരിലെ അസം റൈഫിള്‌സ് ബറ്റാലിയനിലാണ് സംഭവം നടന്നത്.സംഭവത്തില് ആറ് ജവാന്മാര്ക്ക് പരിക്കേറ്റിട്ടുണ്ട്. സൈനിക ആശുപത്രിയിലേക്ക് പരിക്കേറ്റവരെ മാറ്റിയിട്ടുണ്ടെന്നും ഇവരാരും മണിപ്പൂരികളല്ലെന്നും അസം റൈഫിള്‌സ് പി.ആര്.ഒ അറിയിച്ചു.മണിപ്പൂരില് തുടരുന്ന വംശീയ സംഘട്ടനത്തിന്റെ ഭാഗമാണ് സംഭവമെന്നാണ് റിപ്പോര്ട്ടുകള്. കുക്കി വിഭാഗത്തില്‌പ്പെട്ടയാളാണ് വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമിക വിവരം.
കുറുപ്പംപടി പോക്‌സോ കേസ്; കുട്ടികള്‍ ആഘാതത്തില്‍ നിന്ന് മോചിതരായിട്ടില്ല, രണ്ടാം ഘട്ട കൗണ്‍സിലിങ് നല്‍കും
എറണാകുളം കുറുപ്പംപടിയിലെ പോക്‌സോ കേസിലെ ഇരകളായ കുട്ടികള്‍ സിഡബ്ല്യുസിയുടെ സംരക്ഷണത്…