വിക്ടോറിയ: ഓസ്ട്രലിയയിലെ വിക്ടോറിയ ഫിലിപ് ഐലന്റിലെ ന്യൂഹെവന്‍ ബീച്ചില്‍ കുളിക്കാനിറങ്ങിയ നാല് ഇന്ത്യക്കാര്‍ മുങ്ങിമരിച്ചു.ഇവരില്‍ മൂന്ന് പേര്‍ സഹോദരങ്ങളാണ്. ഒരാള്‍ പഞ്ചാബില്‍ നിന്നുള്ള യുവതിയും രണ്ട് പേര്‍ ഹിമാചല്‍ പ്രദേശ് സ്വദേശികളുമാണ്. ഫോറസ്റ്റ് കേവ്സിനു സമീപമുള്ള ജലാശയത്തിലാണ് ഇവര്‍ നീന്താനിറങ്ങിയത്. ഇവിടെ അധികൃതരുടെ നിരീക്ഷണമുണ്ടായിരുന്നില്ല.മരിച്ചവരില്‍ ഒരാള്‍ പഞ്ചാബിലെ ഫഗ്വാര സ്വദേശിയും വ്യവസായിയുമായ ഓം സോന്ദിയുടെ മരുമകള്‍ റീമയാണെന്ന് പഞ്ചാബ് ന്യൂസ് എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. റീമയും ഭര്‍ത്താവ് സഞ്ജീവും ഓസ്ട്രേലിയയിലെ മെല്‍ബണിലാണ് താമസിക്കുന്നത്.സഞ്ജീവിന്റെ സഹോദരന്മാര്‍ അടങ്ങുന്ന സംഘം അവധി ആഘോഷിക്കാനാണ് ഓസ്ട്രേലിയയിലേക്ക് പോയത്. റീമയുടെ സഹോദരി സുഹാനി (22), ഇവരുടെ സഹോദരനും സംഘത്തിലുണ്ടായിരുന്നു. ഹിമാചല്‍ പ്രദേശിലെ സോളന്‍ സ്വദേശികളായ ഇവരും അപകടത്തില്‍ മരിച്ചു. സഞ്ജീവിനെ പോലീസ് രക്ഷപ്പെടുത്തി. മരിച്ചവരില്‍ ഒരു സ്ത്രീ 43 വയസ്സ് പ്രായമുള്ളയാളാണ്. ഇവരും അവധി ആഘോഷിക്കാനെത്തിയതാണ്.ഓസ്ട്രേലിയന്‍ സമയം ബുധനാഴ്ച വൈകിട്ട് 3.30 ഓടെയായിരുന്നു അപകടം. വെള്ളത്തില്‍ നിന്ന് എടുക്കുമ്‌ബോള്‍ നാല് പേര്‍ക്കും പ്രതികരണമുണ്ടായിരുന്നില്ല. ഇവരില്‍ മൂന്ന് പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയില്‍ വച്ചുമാണ് മരിച്ചത്.10 പേരുടെ സംഘമാണ് ബീച്ചിലെത്തിയതെന്ന് പോലീസ് പറയുന്നു. വളരെ അപകടം നിറഞ്ഞ മേഖലയാണ് ഇവിടം.2018ല്‍ രണ്ട് ഇന്ത്യക്കാര്‍ ഓസ്ട്രേലിയയിലെ മൂണി ബീച്ചില്‍ മുങ്ങിമരിച്ചിരുന്നു. ഒരാളെ കാണാതായിരുന്നു. മൂന്നു പേരും തെലങ്കാനയിലെ ഒരു കുടുംബത്തില്‍ നിന്നുള്ളവരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ദോഹ-കോഴിക്കോട് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അനിശ്ചിതമായി വൈകുന്നു; ഉച്ചയ്ക്ക് 12.35ന് പുറപ്പെടേണ്ട വിമാനം രാത്രി പുറപ്പെടുമെന്ന് അറിയിപ്പ്

ദോഹ :ഇന്ന് ഉച്ചയ്ക്ക് 12.35 പുറപ്പെടേണ്ടിയിരുന്ന ദോഹ-കോഴിക്കോട് വിമാനം അനിശ്ചിതമായി വൈകുന്…