വിരമിക്കല്‍ പ്രഖ്യാപന വാര്‍ത്തകള്‍ നിഷേധിച്ച് ബോക്‌സിങ് താരം മേരി കോം.താന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടില്ലെന്നും അങ്ങനെ ഉണ്ടായാല്‍ എല്ലാവരെയും അറിയിക്കുമെന്നും മേരി കോം പ്രതികരിച്ചു.തന്റെ വാക്കുകളെ മാധ്യമങ്ങള്‍ തെറ്റായി ഉദ്ധരിച്ചുവെന്നും മേരി കോം വിമര്‍ശിച്ചു.ഇന്നലെ ദിബ്രുഗഡില്‍ നടന്ന ഒരു സ്‌കൂള്‍ പരിപാടിയിലായിരുന്നു ഒളിമ്പിക്‌സിലെ പ്രായപരിധി തന്നെ പങ്കെടുക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാമര്‍ശം ഉണ്ടായത്. ഇതോടെയാണ് മേരി കോം വിരമിക്കല്‍ പ്രഖ്യാപനം നടത്തി എന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്. പിന്നാലെയാണ് വാര്‍ത്തകള്‍ നിഷേധിച്ചുകൊണ്ട് ബോക്‌സിങ് താരം മേരി കോം തന്നെ രംഗത്തെത്തിയത്.വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ താന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരും. വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്നും മേരി കോം പ്രതികരിച്ചു.ഒളിമ്പിക്‌സിലെ പ്രായപരിധികാരണം മത്സരങ്ങള്‍ക്ക് തനിക്ക് പങ്കെടുക്കാന്‍ ഇനി കഴിയില്ലെന്ന വാക്കുകളെയാണ് തെറ്റായി വ്യാഖ്യാനിച്ചത്.താന്‍ ഇപ്പോഴും പരിശീലനം നടത്തുന്നയാളാണെന്നും മേരി കോം വ്യക്തമാക്കി. തന്റെ കരിയര്‍ അവസാനിക്കാന്‍ മൂന് നാലു വര്‍ഷം കൂടി ബാക്കിയുണ്ടെന്നും മേരി കോം. ദേശീയ മാധ്യമങ്ങളടക്കം മേരി കോം വിരമിക്കുന്നതായുള്ള വാര്‍ത്തകള്‍ നല്‍കിയിരുന്നു.2021ലെ ടോക്യോയില്‍ നടന്ന മേരി കോമിന്റെ അവസാന ഒളിമ്പിക് മത്സരത്തിന് ശേഷം പല അഭ്യൂഹങ്ങളും വിരമിക്കലുമായി ഉയര്‍ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…