ചെന്നൈ: ഗായികയും സംഗീത സംവിധായികയും ഇളയരാജയുടെ മകളുമായ ഭവതരിണി (47) അന്തരിച്ചു. അര്ബുദബാധയെ തുടര്ന്ന് ദീര്ഘനാളായി ചികിത്സയിലായിരുന്നു. ശ്രീലങ്കയില് വെച്ചായിരുന്നു അന്ത്യം.1976 ചെന്നൈയിലാണ് ജനനം. ബാല്യകാലത്ത് മുതല് തന്നെ ശാസ്ത്രീയസംഗീതത്തില് പരിശീലനം നേടിയിരുന്നു. 1984 ല് പുറത്തിറങ്ങിയ മൈഡിയര് കുട്ടിച്ചാത്തനിലെ ‘തിത്തിത്തേ താളം’ എന്ന ഗാനം ആലപിച്ചാണ് സിനിമാസംഗീത രംഗത്ത് അരങ്ങേറ്റം കുറിച്ചത്. രാസയ്യ, അലക്‌സാണ്ടര്, തേടിനേന് വന്തത്, കാതലുക്ക് മര്യാദൈ, ഫ്രണ്ട്‌സ് (തമിഴ്), പാ, താരരൈ ഭരണി, ഗോവ, അനേകന് തുടങ്ങിയ സിനിമകളില് പാടിയിട്ടുണ്ട്. ഇളയരാജയുടെ സംഗീത സംവിധാനത്തില് 2000 ല് പുറത്തിറങ്ങിയ ഭാരതി എന്ന ചിത്രത്തിലെ ‘മയില് പോലെ പൊണ്ണു ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.മലയാളത്തില് കല്യാണപല്ലക്കില് വേളിപ്പയ്യന്(കളിയൂഞ്ഞാല്), നാദസ്വരം കേട്ടോ (പാന്മുടി പുഴയോരത്ത് )എന്നീ ഗാനങ്ങള് ആലപിച്ചു.ശോഭനയെ നായകയാക്കി രേവതി സംവിധാനം ചെയ്ത മിത്ര മൈ ഫ്രണ്ട് എന്ന സിനിമയിലൂടെ സംഗീത സംവിധായികയായി അരങ്ങേറ്റം കുറിച്ചു. ഫില് മിലേംഗേ, വെല്ലച്ചി, അമൃതം, മായാനദി തുടങ്ങിയ ചിത്രങ്ങള്ക്ക് വേണ്ടി സംഗീതമൊരുക്കി.പരേതയായ ജീവാ ഗാജയ്യയാണ് അമ്മ. സംഗീത സംവിധായകരായ യുവന് ശങ്കര്രാജ, കാര്ത്തിക് രാജ എന്നിവര് സഹോദരങ്ങളാണ് പരസ്യ എക്‌സിക്യൂട്ടീവായ ആര്. ശബരിരാജ് ആണ് ഭര്ത്താവ്.ഈ മാസം 27നും 28നും നടക്കുന്ന സംഗീത പരിപാടിക്കായാണ് ഇളയരാജ ട്രൂപ്പ് ശ്രീലങ്കയിലെത്തിയത്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരമുള്‍പ്പെടെ നേടിയിട്ടുണ്ട് ഭവതരിണി.തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളുടെ ഭാഗമായിട്ടുണ്ട് ഭവതരിണി.

.

Leave a Reply

Your email address will not be published. Required fields are marked *

Check Also

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവില

കുറച്ചൊന്ന് ഒതുങ്ങി; സ്വര്‍ണവില സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ ഇടിവ്. പവന് 1080 രൂപയാണ്…