ന്യൂഡല്‍ഹി: ഇന്ത്യയുടെ കായികരംഗത്തെ സ്വപ്നങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍.ഇന്ത്യയുമായി കായികരംഗത്ത് ശക്തമായ സഹകരണം കെട്ടിപ്പടുക്കാന്‍ താത്പര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രപതി ദ്രൗപതി മുര്‍മു സംഘടിപ്പിച്ച വിരുന്നിനിടെയായിരുന്നു അദ്ദേഹം ഇക്കാര്യം അറിയിച്ചത്.”കായികരംഗത്ത് ഇന്ത്യയുമായി സഹകരണം കെട്ടിപ്പടുക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്. ഭാവിയില്‍ ഇന്ത്യയില്‍ ഒളിമ്ബിക് ഗെയിംസ് സംഘടിപ്പിക്കാനുള്ള നിങ്ങളുടെ ഉദ്ദേശത്തെ ഞങ്ങള്‍ തീര്‍ച്ചയായും പിന്തുണയ്ക്കും”- മാക്രോണ്‍ പറഞ്ഞു.വെള്ളിയാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന 75-ാമത് റിപ്പബ്ലിക് ദിനാഘോഷത്തില്‍ മുഖ്യാതിഥിയായിരുന്നു ഫ്രഞ്ച് പ്രസിഡന്റ് . ഇമ്മാനുവല്‍ മാക്രോണ്‍. 2024 ഒളിമ്ബിക്സിന്റെ ആതിഥേയരാണ് ഫ്രാന്‍സ്. ഒളിമ്ബിക്സിന് ശേഷം പാരാലിമ്ബിക്സിന് പാരിസില്‍ തുടക്കമാകും.2036 ല്‍ ഒളിമ്ബിക്സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ തയ്യാറെടുക്കുകയാണെന്ന് ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യവെ പ്രധാനമന്ത്രി അറിയിച്ചിരുന്നു. കായികതാരങ്ങള്‍ക്ക് ആവശ്യ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ചും അന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…