ഇടുക്കി: മാത്യുകുഴല്‍നാടന്‍ എംഎല്‍എ ഭൂമി കയ്യേറിയതായി കാണിച്ച് ഹിയറിംഗിന് ഹാജരാകാന്‍ നോട്ടീസ്. ഭൂസംരക്ഷണ നിയമപ്രകാരം റവന്യൂ വകുപ്പാണ് കേസെടുത്തിരിക്കുന്നത്.ആധാരത്തില്‍ ഉള്ളതിനേക്കാള്‍ 50 സെന്റ് കൂടുതല്‍ ഉണ്ടെന്നാണ് കാണിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിട്ടുള്ളത്. എംഎല്‍എ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്ന് നേരത്തേ വിജിലന്‍സ് കണ്ടെത്തല്‍ റവന്യൂവിഭാഗം ശരി വെച്ചിരുന്നു. ലാന്റ് റവന്യൂ തഹസീല്‍ദാര്‍ ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയിരുന്നു.50 സെന്റ് പുറമ്‌ബോക്ക് ഭൂമി കയ്യേറി എംഎല്‍എ മതില്‍ നിര്‍മ്മിച്ചെന്നും ഭൂമി റജിസ്ട്രേഷനിലും പോക്കുവരവിലും ക്രമക്കേട് നടത്തിയെന്നും സ്ഥലം വാങ്ങുമ്‌ബോള്‍ 1000 ചതുരശ്രഅടി കെട്ടിടത്തിന്റെ കാര്യം മറച്ചുവെച്ച് നികുതിവെട്ടിപ്പ് നടത്തിയെന്നുമായിരുന്നു നേരത്തേ വിജിലന്‍സ് പറഞ്ഞത്. ഈ സ്ഥലത്തില്‍ മിച്ചഭൂമിയുള്ള വിവരം മറച്ചുവെച്ചാണ് സ്ഥലം റജിസ്റ്റര്‍ ചെയ്തിരുന്നത്. തുടങ്ങിയ കണ്ടെത്തലുകളായിരുന്നു നടത്തിയിരുന്നത്.മൂന്ന് ആധാരങ്ങളിലായി ഒരു ഏക്കര്‍ 23 സെന്റ് സ്ഥലമാണ് താന്‍ വാങ്ങിയത് എന്നാണ് മാത്യൂ കുഴല്‍നാടന്‍ പറഞ്ഞത്. ഇതില്‍ 50 സെന്റ് കൂടുതല്‍ ഉണ്ടെന്ന് വിജിലന്‍സ് പറയുന്നത്. താന്‍ ഭൂമി കയ്യേറിയില്ലെന്നും വസ്തു ഉടമ നല്‍കിയ സ്ഥലം മാത്രമാണ് തനിക്കുള്ളതെന്നും സ്ഥലത്തിന് ചുറ്റുമായി ഉണ്ടായിരുന്ന തകര്‍ന്ന സംരക്ഷണഭിത്തി നിര്‍മ്മിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നുമായിരുന്നു നേരത്തേ മാത്യു കുഴല്‍നാടന്‍ പറഞ്ഞിരുന്നത്. വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് കിട്ടിയതിനുശേഷം ഏറ്റെടുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുവാനായിരുന്നു നേരത്തേ റവന്യൂ വകുപ്പ് നീക്കം നടത്തിയത്.
റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ
ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…