കോണ്‍ഗ്രസ് നേതാവും ഛത്തീസ്ഗഢ് മുന്‍ മന്ത്രിയുമായ അമര്‍ജീത് ഭഗത്തിന്റെ വസതിയില്‍ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. അംബികാപൂരിലെ വസതിയിലാണ് പരിശോധന. ഛത്തീസ്ഗഡില്‍ നിന്നും മധ്യപ്രദേശില്‍ നിന്നുമുള്ള സംയുക്ത സംഘം ഇന്ന് രാവിലെ 6 മണിയോടെയാണ് പരിശോധന ആരംഭിച്ചത്.പതിനഞ്ചോളം ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. രാവിലെ മുതല്‍ ഐടി സംഘം രേഖകള്‍ പരിശോധിച്ചുവരികയാണ്. ഇതോടൊപ്പം മുന്‍ മന്ത്രിയുടെ അനുയായികളെയും ചോദ്യം ചെയ്യുന്നുണ്ട്. ഭഗത്തിന്റെ വീടിന് പുറത്ത് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.നടപടിക്ക് പിന്നിലെ കാരണം ആദായനികുതി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കല്‍ക്കരി ലെവി അഴിമതി ആരോപണത്തില്‍ സംസ്ഥാന സാമ്പത്തിക കുറ്റകൃത്യ വിഭാഗം/ആന്റി കറപ്ഷന്‍ ബ്യൂറോ നല്‍കിയ എഫ്‌ഐആറില്‍ പേരുള്ള 35 പ്രതികളില്‍ ഒരാളാണ് അദ്ദേഹം. മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന അഴിമതിയെക്കുറിച്ച് ഇഡിയും അന്വേഷണം നടത്തുണ്ട്.മുന്‍ ഭൂപേഷ് ബാഗേല്‍ സര്‍ക്കാരി ഭക്ഷ്യ സിവില്‍ സപ്ലൈസ്, സാമ്പത്തിക ശാസ്ത്രം, ആസൂത്രണം തുടങ്ങിയ വകുപ്പുകളാണ് ഭഗത് വഹിച്ചിരുന്നത്. മുന്‍ മന്ത്രി അമര്‍ജീത് ഭഗത്തിന് പുറമെ ഛത്തീസ്ഗഡിലെ നിരവധി ബില്‍ഡര്‍മാരുടെയും വ്യവസായികളുടെയും വീടുകളില്‍ ഐടി റെയ്ഡ് നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ഇന്ത്യാ-ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിലെ വിവാദ ഗോള്‍; അന്വേഷണം വേണമെന്ന് AIFF

ഇന്ത്യാ-ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരത്തിലെ വിവാദ ഗോളില്‍ അന്വേഷണം വേണമെന്ന് അഖിലേന്ത്യ ഫ…