തമിഴ്‌നാട്ടില്‍ നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍. പ്രസംഗത്തെ വസ്തുതാപരമായും ധാര്‍മികമായും അനുകൂലിക്കാന്‍ ആവില്ലാത്തതിനാല്‍ പ്രസംഗം വായിക്കാനാവില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തു. തുടര്‍ന്ന് നയ പ്രഖ്യാപന പ്രസംഗത്തിന്റെ തമിഴ് പരിഭാഷ സ്പീക്കര്‍ അപ്പാവു നിയമസഭയില്‍ വായിച്ചു.നയപ്രഖ്യാപനത്തിലെ പല ഭാഗങ്ങളും വസ്തുതാവിരുദ്ധവും ധാര്‍മികതയ്ക്ക് നിരക്കാത്തതുമാണെന്ന് ഗവര്‍ണര്‍ പ്രസംഗത്തിനിടെ പറഞ്ഞു. സഭയില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കുന്നത് ഭരണഘടനയെ നിന്ദിക്കുന്നതിന് തുല്യമാണ്. നയപ്രഖ്യാപന പ്രസംഗത്തിന്റെ തുടക്കത്തിലും അവസാനത്തിലും ദേശീയഗാനം കേള്‍പ്പിക്കണമെന്ന തന്റെ അഭ്യര്‍ത്ഥനയും ഉപദേശവും അവഗണിക്കപ്പെട്ടു. ദേശീയഗാനത്തോട് അര്‍ഹിക്കുന്ന ആദരവ് കാണിക്കണമെന്നും പറഞ്ഞ് അദ്ദേഹം പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.ഏതാണ്ട് മൂന്ന് മിനിട്ട് മാത്രം പ്രസംഗിച്ച് ഗവര്‍ണര്‍ തിരികെ ഇരുന്നപ്പോള്‍ സ്പീക്കര്‍ നയപ്രഖ്യാപനം വായിക്കുകയായിരുന്നു. പ്രസംഗത്തിന്റെ തമിഴ് പരിഭാഷയാണ് സ്പീക്കര്‍ എം അപ്പാവു വായിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

റംസാന് അവധിയില്ല, മാര്‍ച്ച് 31 ന് ബാങ്കുകള്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്ന് ആര്‍ബിഐ

ഏപ്രില്‍ ഒന്ന് മുതല്‍ മാര്‍ച്ച് 31 വരെയാണ് ഒരു സാമ്പത്തിക വര്‍ഷം. അതാത് സാമ്പത്തിക വര്‍ഷത്…