ജക്കാര്‍ത്ത: പൈലറ്റും കോപൈലറ്റും ഉറങ്ങി പോയതിനെ തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്യാന്‍ മണിക്കൂറോളം വൈകി. തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയിലെ കെന്ദരിയില്‍ നിന്നും ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട എയര്‍ ബിടികെ 6723 എന്ന വിമാനമാണ് പൈലറ്റുമാരുടെ ഉറക്കത്തെ തുടര്‍ന്ന് വൈകിയെത്തിയത്.രണ്ട് മണിക്കൂറും 35 മിനിട്ടുമാണ് വൈകിയത്. ജനുവരി 25ന് നടന്ന സംഭവത്തിന്റെ വിവരങ്ങള്‍ ഇപ്പോഴാണ് പുറത്തുവരുന്നത്.32കാരനായ പൈലറ്റും 28കാരനായ കോപൈലറ്റും 28 മിനിട്ടോളം ഉറങ്ങിപ്പോയതോടെയാണ് വിമാനത്തിന്റെ ദിശ മാറിപ്പോയത്. 153 യാത്രികരും നാല് പ്രവര്‍ത്തകരും സുരക്ഷിതരായിരുന്നുവെന്നും വിമാനത്തിന് യാതൊരു കേടുപാടുകളും ഉണ്ടായിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.സംഭവത്തില്‍ നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി കമ്മിറ്റി (കെഎന്‍കെടി) അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. കെഎന്‍കെടിയുടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം തനിക്ക് വിശ്രമം വേണമെന്ന് കോപൈലറ്റ് പൈലറ്റിനോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് വിമാനം 36,000 അടി ഉയരത്തില്‍ എത്തിയപ്പോള്‍ കോപൈലറ്റ് അരമണിക്കൂറോളം കോക്ക്പിറ്റിനകത്ത് കിടന്നുറങ്ങി. തുടര്‍ന്ന് വിമാനം കെന്ദരിയിലേക്ക് ലാന്‍ഡ് ചെയ്യുന്നതിന് മുന്‍പ് തന്നെ ഇയാള്‍ ഉറക്കമെഴുന്നേറ്റു. ഒഴിവ് സമയം കൊണ്ട് ഇരുവരും ന്യൂഡില്‍സും കഴിച്ചു. തുടര്‍ന്ന് വിമാനം കെന്ദരിയില്‍ നിന്നും പുറപ്പെട്ടപ്പോള്‍ പൈലറ്റ് കോ പൈലറ്റിനോട് വിശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.നിമിഷങ്ങള്‍ക്കുളളില്‍ വിമാനത്തിന്റെ എല്ലാ നിയന്ത്രണങ്ങളും കോ പൈലറ്റ് ഏറ്റെടുക്കുകയായിരുന്നു. കുറച്ച് സമയങ്ങള്‍ക്കുളളില്‍ പൈലറ്റ് ഉറക്കമുണര്‍ന്ന് കോ പൈലറ്റിനോട് വിശ്രമിക്കാന്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ കോ പൈലറ്റ് വേണ്ടെന്ന് പറയുകയായിരുന്നു. 90 മിനിട്ടോളം വിമാനത്തിന്റെ പൂര്‍ണമായ ചുമതല കോ പൈലറ്റിനായിരുന്നു. എന്നാല്‍ ഇതിനിടെ കോ പൈലറ്റും ഉറങ്ങിപോയി.അതേസമയം, 12 മിനിട്ട് കഴിഞ്ഞിട്ടും പൈലറ്റുമാരില്‍ നിന്നും യാതൊരു വിവരവും ലഭിക്കാത്തതിനെ തുടര്‍ന്ന് ജക്കാര്‍ത്ത ഏരിയ കണ്‍ട്രോള്‍ സെന്ററിലെ (എസിസി) ഉദ്യോഗസ്ഥര്‍ ഇരുവരെയും ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ എസിസിക്ക് യാതോരു വിവരവും പൈലറ്റുമാരില്‍ നിന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന് 28 മിനിട്ടുകള്‍ക്ക് ശേഷമാണ് പൈലറ്റ് ഉറക്കമെഴുന്നേറ്റത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വിമാനം തെറ്റായ പാതയിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് പൈലറ്റ് മനസിലാക്കിയത്. ശേഷം സിഗ്‌നലുകളുടെ സഹായത്തോടെയാണ് വിമാനം കൃത്യമായി ജക്കാര്‍ത്തയില്‍ എത്തിച്ചത്. ഇതോടെ അധികൃതര്‍ ഇരുവരോടും കാരണം അന്വേഷിച്ചിരുന്നു. താന്‍ ഒരു മാസം പ്രായമുളള ഇരട്ടക്കുട്ടികളുടെ പിതാവാണെന്നും അവരെ നോക്കുന്നതിന് ഭാര്യയെ സഹായിച്ചിരുന്നു. അതുകൊണ്ടാണ് ഉറങ്ങി പോയതെന്ന് കോ പൈലറ്റ് മറുപടി പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Check Also

പോളിങ് കുറഞ്ഞതില്‍ മുന്നണികള്‍ക്ക് ആശങ്ക; കഴിഞ്ഞ തവണത്തേതിനേക്കാള്‍ പോളിങ് 7 ശതമാനം കുറവ്

കേരളം വിധിയെഴുതി കഴിഞ്ഞപ്പോള്‍ ഫലം പ്രവചനാതീതമെന്ന് വിലയിരുത്തല്‍. പോളിങ് ശതമാനം കുറഞ്ഞതാണ…